'വിമാനങ്ങളിലെ നടുവിലെ സീറ്റ് ഒഴിച്ചിട്ടിട്ട് എന്താണ് പ്രയോജനം'; പുറത്തിറങ്ങാനായി തിരക്കു കൂട്ടുന്ന യാത്രക്കാരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് രജീഷ വിജയന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 06.06.2020) കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വ്യോമഗതാഗതം സ്വീകരിച്ചെത്തുന്നവര്‍ക്കുള്‍പ്പെടെ സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് മുന്നോട്ട് വച്ചത്. ഇതിന്റെ ഭാഗമായി വിമാനത്തിലെ നടുവിലെ സീറ്റ് ഒഴിച്ചിട്ട് രണ്ടു പേര്‍ മാത്രം ഇരുന്നുകൊണ്ടുള്ള യാത്രയ്ക്ക് അനുവദിച്ചാണ് സര്‍വ്വീസ് ആരംഭിച്ചത്.

എന്നാല്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ സ്റ്റാഫും ശ്രദ്ധയും കരുതലും പുലര്‍ത്തിയിട്ട് എന്താണ് പ്രയോജനം എന്നാണ് നടി രജീഷ വിജയന്‍ ചോദിക്കുന്നത്. എയര്‍പോര്‍ട്ടില്‍ എത്തിയ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാനായി തിരക്കു കൂട്ടുന്ന യാത്രക്കാരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രജീഷ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

'വിമാനങ്ങളിലെ നടുവിലെ സീറ്റ് ഒഴിച്ചിട്ടിട്ട് എന്താണ് പ്രയോജനം'; പുറത്തിറങ്ങാനായി തിരക്കു കൂട്ടുന്ന യാത്രക്കാരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് രജീഷ വിജയന്‍

രജീഷ വിജയന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്:

വിമാനങ്ങളിലെ നടുവിലെ സീറ്റ് ഒഴിച്ചിട്ട് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ സ്റ്റാഫും ശ്രദ്ധയും കരുതലും പുലര്‍ത്തിയിട്ട് എന്താണ് പ്രയോജനം നമ്മള്‍ ഇങ്ങനെ പെരുമാറുകയാണെങ്കില്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ എന്തിനാണ് ഇവര്‍ ഇങ്ങനെ തിരക്ക് കൂട്ടുന്നത് സാമൂഹിക അകലം പാലിക്കണമെന്ന നിയമം നമ്മള്‍ അനുസരിച്ചേ മതിയാകൂ. നമുക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കും കൂടിയാണ്.



Keywords:  Thiruvananthapuram, News, Kerala, Flight, Cinema, Entertainment, Actress, COVID19, What is the whole point of leaving the middle seat empty in aircraft: Rajisha Vijayan
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script