SWISS-TOWER 24/07/2023

ഇന്ത്യന്‍ സ്റ്റാര്‍ സിംഗര്‍ തെരുവ് ഗായകനായി

 


മുംബൈ: (www.kvartha.com 18.05.2016) സ്വരമാധുരി കൊണ്ട് ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ ബോളീവുഡ് ഗായകന്‍ സോനു നിഗം തെരുവ് ഗായകനായി എത്തി ആരാധകരെ അമ്പരപ്പിച്ചു. പുതിയ ആല്‍ബത്തിനായാണ് സോനു നിഗം വൃദ്ധനായ തെരുവ് ഗായകന്റെ വേഷംകെട്ടിയത്.

ദി റോഡ് സൈഡ് ഉസ്താദ് എന്നാണ് വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. കള്‍ച്ചര്‍ മെഷീനിന്റെ ഡിജിറ്റല്‍ ചാനലായ ബീയിംഗ് ഇന്ത്യനില്‍ വീഡിയോ റിലീസ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു റിലീസിംഗ്.

ജൂഹുവിലെ തിരക്കേറിയ തെരുവിലായിരുന്നു ഇതിന്റെ ചിത്രീകരണം. കാല്‍നടക്കാരുടേയും യാത്രക്കാരുടേയും ഗായകനോടുള്ള പ്രതികരണം അണിയറ പ്രവര്‍ത്തകര്‍ അതേപടി പകര്‍ത്തി.

ഒരു ഹാര്‍മോണിയവുമായി തെരുവിലെത്തിയ പ്രിയ ഗായകനെ ആരും തിരിച്ചറിഞ്ഞില്ലെന്നതും രസകരമായി. താന്‍ ജനിച്ചപ്പോള്‍ മാതാപിതാക്കള്‍ വാങ്ങിയ അതേ ഹാര്‍മോണിയമാണ് വീഡിയോയില്‍ കാണുന്നതെന്ന് സോനു നിഗം പറഞ്ഞു.

ഇന്ത്യന്‍ സ്റ്റാര്‍ സിംഗര്‍ തെരുവ് ഗായകനായി

SUMMARY: Bollywood singer Sonu Nigam, who has been enthralling fans with his melodious voice for over two decades now, slipped into the garb of an aged street performer for a newly released web video.

Keywords: Sonu Nigam, Video, Singer, Bollywood, Mumbai, Cinema, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia