'ഇന്നത്തെ ഡയറിയില്‍ എഴുതി വെച്ചോളു നാളെ ഈ രാജ്യത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറം പിടിപ്പിക്കാന്‍ പോകുന്ന ഒരു തലമുറക്കു വേണ്ടി ഞാന്‍ വിത്തെറിഞ്ഞിട്ടുണ്ടെന്ന്'; അധ്യാപികയെ പിന്തുണച്ച് ഹരീഷ് പേരാടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 02.06.2020) കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകളിലും മറ്റും ക്ലാസുകള്‍ ആരംഭിക്കാന്‍ വൈകുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി പഠനം തുടരുകയാണ്. കുട്ടികള്‍ക്കായി തിങ്കളാഴ്ച മുതല്‍ വിക്ടേഴ്‌സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട് കേരള സര്‍ക്കാര്‍. എന്നാല്‍ കുഞ്ഞുകുട്ടികളുടെ ക്ലാസെടുക്കുന്ന അധ്യാപകരെ പരിഹസിക്കുകയും അശ്ലീലം പറയുന്നതുമായ കാഴ്ചയാണ് കാണുന്നത്.

പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥപറഞ്ഞ വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍ വി വി എല്‍പി സ്‌കൂളിലെ അധ്യാപികയായ സായി ശ്വേതയാണ് പരിഹാസമേറ്റുവാങ്ങിയത്. അധ്യാപികയ്ക്ക് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പിന്തുണയറിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരാടി. കളിയാക്കുന്ന വിഡ്ഢികളെ സാംസ്‌കാരിക കേരളം തള്ളി കളയും. സായി ശ്വേത നിങ്ങള്‍ ഇന്നത്തെ ഡയറിയില്‍ എഴുതി വെച്ചോളു നാളെ ഈ രാജ്യത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറം പിടിപ്പിക്കാന്‍ പോകുന്ന ഒരു തലമുറക്കു വേണ്ടി ഞാന്‍ വിത്തെറിഞ്ഞിട്ടുണ്ടെന്ന് എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ഇന്നത്തെ ഡയറിയില്‍ എഴുതി വെച്ചോളു നാളെ ഈ രാജ്യത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറം പിടിപ്പിക്കാന്‍ പോകുന്ന ഒരു തലമുറക്കു വേണ്ടി ഞാന്‍ വിത്തെറിഞ്ഞിട്ടുണ്ടെന്ന്'; അധ്യാപികയെ പിന്തുണച്ച് ഹരീഷ് പേരാടി

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം:

സായി ശ്വേത.. പ്രിയപ്പെട്ട അനിയത്തി കുട്ടി നിങ്ങളാണ് നിങ്ങളെ പോലെയുള്ളവരാണ് യഥാര്‍ത്ഥ ഗുരുനാഥന്‍മാര്‍.. ഒരോ പ്രായത്തിലുംപ്പെട്ട വിദ്യാര്‍ത്ഥികളുടെ മനസ്സറിഞ്ഞ് വിദ്യ ഓതുന്നവര്‍... സ്‌കൂള്‍ കാലത്ത് നന്നായി പഠിച്ചിരുന്ന ഞാനൊക്കെ പ്രിഡിഗ്രി തോറ്റ ഒരുമരമണ്ടനാവാന്‍ കാരണം മലയാളം മീഡിയത്തില്‍ നിന്നും വന്ന എന്നോടൊക്കെ ഇംഗ്ലീഷില്‍ ക്ലാസെടുത്ത എന്റെ മനസ്സറിയാന്‍ ശ്രമിക്കാത്ത ശമ്പളം മാത്രം വാങ്ങാന്‍ അറിയുന്ന കൂറെ ഉദ്യോഗസ്ഥരാണ്... വേദം പഠിച്ച കാലം എന്റെ ജീവിതത്തില്‍ ഇല്ല എന്ന് ഇം എം സ് പറഞ്ഞതുപോലെ ആ പ്രിഡിഗ്രി കാലം എനിക്കൊന്നും തന്നിട്ടില്ല... പിന്നീട് ഉണ്ടാക്കിയെടുത്തതൊക്കെ ജീവിതമെന്ന സര്‍വകലാശാലയില്‍ കരണം കുത്തി മറിഞ്ഞിട്ടാണ്... ജയപ്രകാശ് കുളൂര്‍ എന്ന നാടകാചര്യനെ കുളൂര്‍ മാഷിനെ കണ്ടിട്ടില്ലായിരുന്നെങ്കില്‍ നിങ്ങളിന്ന് കാണുന്ന ഹരീഷ് പേരടിയുണ്ടാവുമായിരുന്നില്ല... അതുകൊണ്ടാണ് ഞാനെവിടെയും ആ മനുഷ്യനെ എന്റെ ഗുരു എന്ന് അഭിമാനത്തോടെ പറയുന്നത്.. കളിയാക്കുന്ന വിഡ്ഡികളെ സാസംകാരിക കേരളം തള്ളി കളയും... സായി ശ്വേത നിങ്ങള്‍ ഇന്നത്തെ ഡയറിയില്‍ എഴുതി വെച്ചോളു നാളെ ഈ രാജ്യത്തിന്റെ സ്വപനങ്ങള്‍ക്ക് നിറം പിടിപ്പിക്കാന്‍ പോകുന്ന ഒരു തലമുറക്കു വേണ്ടി ഞാന്‍ വിത്തെറിഞ്ഞിട്ടുണ്ടെന്ന്... അഭിവാദ്യങ്ങള്‍ സഹോദരി.

'ഇന്നത്തെ ഡയറിയില്‍ എഴുതി വെച്ചോളു നാളെ ഈ രാജ്യത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറം പിടിപ്പിക്കാന്‍ പോകുന്ന ഒരു തലമുറക്കു വേണ്ടി ഞാന്‍ വിത്തെറിഞ്ഞിട്ടുണ്ടെന്ന്'; അധ്യാപികയെ പിന്തുണച്ച് ഹരീഷ് പേരാടി



Keywords:  Kochi, News, Kerala, Facebook, post, Teacher, post, Viral teaching video; Hareesh Peradi facebook post
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia