Trailer video | പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'വരാല്‍' ഒക്ടോബര്‍ 14ന് തീയേറ്ററുകളിലേക്ക്; ദുരൂഹത നിറച്ച് ട്രെയ് ലര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) അനൂപ് മേനോന്‍ കേന്ദ്രകഥാപാത്രമായ എത്തുന്ന പുതിയ ചിത്രം വരാലിന്റെ ട്രെയ് ലര്‍ പുറത്തിറക്കി. ചിത്രത്തിന്റെ ട്രെയ് ലര്‍ തന്നെ ആളുകളെ ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിച്ചിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ടികളും തെരഞ്ഞെടുപ്പും ഒക്കെയാണ് ചിത്രത്തിന്റെ ട്രെയ്ലറില്‍ കാണിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ് ലര്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടി കഴിഞ്ഞു.

Aster mims 04/11/2022

പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ഉള്‍പെടെ നിരവധി പ്രമുഖ താരങ്ങള്‍ അവരുടെ ഫെയ്‌സ്ബുക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ് ലര്‍ പുറത്തുവിട്ടത്. ചിത്രം ഒക്ടോബര്‍ 14 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് വരാല്‍. അനവധി പ്രത്യേകതകളോടെയാണ് കണ്ണന്‍ സംവിധാനം ചെയ്യുന്ന വരാല്‍ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

Trailer video | പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'വരാല്‍' ഒക്ടോബര്‍ 14ന് തീയേറ്ററുകളിലേക്ക്; ദുരൂഹത നിറച്ച് ട്രെയ് ലര്‍

20-20 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തില്‍ അന്‍പതോളം വരുന്ന തെന്നിന്ത്യയിലെ മുഖ്യധാര കലാകാരന്മാരെ ഉള്‍പ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമായിരിക്കും 'വരാല്‍'. ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം ടൈം ആഡ്‌സ് നിര്‍മ്മിക്കുന്ന ചിത്രമാണ് വരാല്‍. ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം അനൂപ് മേനോന്‍ ഒരു ടൈം ആഡ്‌സ് ചിത്രത്തിന് തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും വരാലിനുണ്ട്.

'റേസ് , റിലീജിയന്‍, റീട്രിബ്യൂഷന്‍ ' എന്ന ഹാഷ് ടാഗോട് കൂടിയാണ് ചിത്രം എത്തുന്നത്. ചിത്രം സംസാരിക്കുന്നത് സമകാലീന രാഷ്ട്രീയത്തിന്റെ നിഗൂഡതകളാണ്. പൊളിറ്റിക്കല്‍ സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രമാണിത്. 'വര്‍ഗം, മതം, ശിക്ഷ' കുറച്ചധികം രാഷ്ട്രിയവും അതിനപ്പുറം ത്രില്ലും അതാണ് 'വരാല്‍' എന്ന് അണിയറ പ്രവര്‍ത്തകരും പറയുന്നു. ഇതൊരു വേറിട്ട രാഷ്ട്രീയ സിനിമയായിരിക്കുമെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു.

സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവി ചന്ദ്രനാണ്. ദീപ സെബാസ്‌ററ്യനും, കെ ആര്‍ പ്രകാശുമാണ് ചിത്രത്തിന്റെ എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍മാര്‍.

പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍: അജിത് പെരുമ്പിള്ളി, എഡിറ്റര്‍: അയൂബ് ഖാന്‍, വരികള്‍: അനൂപ് മേനോന്‍, ചീഫ് അസ്. സംവിധായകന്‍: കെ ജെ വിനയന്‍, മേക്കപ്പ്: സജി കൊരട്ടി, കലാസംവിധാനം: സഹസ് ബാല, വേഷം: അരുണ്‍ മനോഹര്‍, സൗന്‍ഡ് ഡിസൈന്‍: അജിത് എ ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മോഹന്‍ അമൃത, പ്രൊഡക്ഷന്‍ എക്‌സിക്യൂടീവ്: ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജര്‍: അഭിലാഷ് അര്‍ജുനന്‍, ആക്ഷന്‍: മാഫിയ ശശി റണ്‍ രവി, വി എഫ് എക്‌സ്: ജോര്‍ജ് ജോ അജിത്ത്, നിശ്ചലദൃശ്യങ്ങള്‍: ശാലു പേയാട്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Keywords: Kochi, News, Kerala, Theater, Cinema, Entertainment, Video, 'Varaal', watch trailer video.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script