Revelation | പ്രചരിച്ചത് എന്റേത് തന്നെ; തരംഗമായ ശുചിമുറി വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ഉര്‍വശി റൗട്ടേല


മുംബൈ: (KVARTHA) തന്റെ പേരില്‍ പ്രചരിച്ച ശുചിമുറി വീഡിയോയുടെ സത്യാവസ്ഥ [truth] ഒടുവില്‍ നടി ഉര്‍വശി റൗട്ടേല വെളിപ്പെടുത്തിയിരിക്കുന്നു. ഈ വീഡിയോ [video] തന്റെ പുതിയ സിനിമയായ 'ഘുസ്പൈഠിയ'യിലെ [movie] ഒരു രംഗമാണെന്ന് നടി പറയുന്നു.
നടി പറയുന്നതനുസരിച്ച്, ഈ വീഡിയോ [clip] ഡീപ് ഫേക് [deepfake] അല്ല. താന്‍ ഈ രംഗങ്ങള്‍ പുറത്തുവന്നപ്പോള്‍ വളരെ അസ്വസ്ഥയായിരുന്നു. എന്നാല്‍, ഇത് തന്റെ വ്യക്തിജീവിതത്തില്‍ നിന്നുള്ളതല്ലെന്ന് ഉറപ്പിച്ചു പറയുന്നു.
ശുചിമുറിയില്‍ കുളിക്കാനായി എത്തുന്ന ഉര്‍വശി വസ്ത്രം മാറുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.വൈകാതെ സമൂഹ മാധ്യമങ്ങളില്‍ [social media] ഈ വീഡിയോ വൈറലായി [viral] പ്രചരിക്കുകയും ഇത് എഐ ജെനറേറ്റഡ് ആണെന്നും, പുതിയ സിനിമയുടെ പ്രമോഷന്‍ ആണെന്നുമുള്ള ചര്‍ച്ചകള്‍ക്ക് [discussions] തിരികൊളുത്തുകയുമായിരുന്നു.
പ്രചരിക്കുന്ന വീഡിയോയില്‍ ഉര്‍വശി താലി ധരിച്ചതായി കാണാം. അതുകൊണ്ട് തന്നെ ഇതൊരു സിനിമയുടെ പിആര്‍ സ്റ്റണ്ട് ആണെന്ന് ആളുകളും ഉറപ്പിച്ചിരുന്നു. ഇതിനിടെയാണ് താരം തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയത്.
പ്രശസ്ത ബോളിവുഡ് താരമാണ് ഉര്‍വശി റൗട്ടേല. താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ [Instagram] 73.2 മില്യന്‍ ഫോളോവേഴ്സ് ഉണ്ട്. തന്റെ ഗ്ലാമര്‍ വേഷങ്ങളും വ്യത്യസ്തമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളും കൊണ്ട് എപ്പോഴും ശ്രദ്ധ നേടുന്ന താരമാണ് ഉര്‍വശി.