SWISS-TOWER 24/07/2023

റിലീസിന് മുന്‍പേ ഉഡ്ത പഞ്ചാബിന്റെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 17.06.2016) ഏറെ വിവാദങ്ങള്‍ക്കും ആശയ കുഴപ്പങ്ങള്‍ക്കും ശേഷമാണ് ഉഡ്ത പഞ്ചാബ് എന്ന ബോളീവുഡ് ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിലേയ്ക്ക് എത്തുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റിലെത്തി.

ലക്ഷക്കണക്കിനാളുകളാണ് ഇന്റര്‍നെറ്റില്‍ ചിത്രം കണ്ടത്. സെന്‍സര്‍ ബോര്‍ഡ് തൊണ്ണൂറോളം സീനുകള്‍ വെട്ടിനിരത്തിയതിന് ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്.

പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതേസമയം ചിത്രം ഇന്റര്‍നെറ്റിലെത്തി രണ്ടാം ദിവസം ചിത്രം കാണാന്‍ ശ്രമിച്ചവര്‍ക്ക് നിരാശയായിരുന്നു ഫലം. പല സൈറ്റുകളും കോപ്പി റൈറ്റ് പരാതിയെ തുടര്‍ന്ന് ചിത്രം പിന്‍ വലിച്ചിരുന്നു.

രണ്ടു മണിക്കൂര്‍ 20 മിനിട്ട് ദൈര്‍ഘ്യമുള്ള കോപ്പിയായിരുന്നു ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. അഭിഷേക് ചുബേയാണ് ഉഡ്ത പഞ്ചാബിന്റെ സംവിധായകന്‍. ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

റിലീസിന് മുന്‍പേ ഉഡ്ത പഞ്ചാബിന്റെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍

SUMMARY: MUMBAI: 'Udta Punjab', the drug-themed film cleared for release after weeks of controversy, has been leaked online ahead of its screening on Friday, its producers have alleged in a complaint to the Mumbai police.

Keywords: MUMBAI, Udta Punjab, Drug-themed film, Cleared, Release, Weeks, Controversy, Leaked, Online, Cinema, Entertainment, Screening.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia