കന്നഡ ടെലിവിഷന്‍ താരം മരിച്ച നിലയില്‍

 



ബംഗളൂരു: (www.kvartha.com 08.07.2020) കന്നഡ ടെലിവിഷന്‍ താരത്തെ മാണ്ഡ്യയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുശീല്‍ ഗൗഡയെ(30)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്റ്റ്നസ് ട്രെയിനര്‍ കൂടിയായിരുന്ന സുശീല്‍ ജനപ്രിയ സീരിയലായ അന്തപുരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

സിനിമയിലും അദ്ദേഹം സുശീല്‍ അഭിനയിച്ചു. ദുനിയ വിജയ് നായകനായ സലഗ എന്ന ചിത്രത്തില്‍ പൊലീസുകാരന്റെ വേഷത്തിലാണ് സുശീല്‍ അഭിനയിച്ചത്. ചിത്രം റിലീസ് ചെയ്തിട്ടില്ല. താരത്തിന്റെ മരണത്തില്‍ സിനിമ-സീരിയല്‍ രംഗത്തെ നിരവധി പേര്‍ അനുശോചനവുമായി രംഗത്തെത്തി.

കന്നഡ ടെലിവിഷന്‍ താരം മരിച്ച നിലയില്‍

Keywords:  Bangalore, News, National, Suicide, Death, Actor, Cinema, Entertainment, Police, Susheel Gowda, TV actor Susheel Gowda dies by suicide 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia