Trailer | മമ്മൂക്കയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ആവേശത്തിലാക്കി 'റോഷാക്' ട്രെയിലര്‍
കൊച്ചി: (www.kvartha.com) നിസാം ബശീര്‍ സംവിധാനം ചെയ്യുന്ന റോഷാക് എന്ന ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ മമ്മൂക്കയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്തു. ദുരൂഹതയും ആകാംക്ഷയും കൂടുതല്‍ വര്‍ധിപ്പിക്കുകയാണ് മമ്മുക്കയുടെ റോഷാകിന്റെ ട്രെയ്‌ലറും. മമ്മൂട്ടി നേരത്തെ തന്റെ അഭിമുഖത്തില്‍ പറഞ്ഞപോലെ 'എന്റെ അഭിനയം സ്വയം ഞാന്‍ തന്നെ തേച്ചു മിനുക്കും' എന്നതിന്റെ ഉറപ്പായി മമ്മൂക്കയുടെ അത്യുഗ്രന്‍ പ്രകടനവും കിടിലന്‍ ദൃശ്യ വിരുന്നും റോഷാക്ക് സമ്മാനിക്കുമെന്ന് ട്രൈലെര്‍ ഉറപ്പു തരുന്നു.
ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടി കംപനി തന്നെയാണ്. വേഫെറര്‍ ഫിലിംസാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂടിംഗ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ശറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രോജെക്ട് ഡിസൈനര്‍ ബാദുഷ, ചിത്രസംയോജനം കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാസംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ ആന്‍ഡ് എസ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍. ഡിജിറ്റല്‍ മാര്‍കറ്റിംഗ്- അനൂപ് സുന്ദരന്‍,വിഷ്ണു സുഗതന്‍, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
Keywords: Kochi, News, Kerala, Video, Cinema, Entertainment, Mammootty, Trailer of Mammootty's new movie Rorschach Released.