New Movie | തമിഴ് ഹൊറര്‍ ത്രിലര്‍ 'മിറല്‍' തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: (www.kvartha.com) തമിഴ് ഹൊറര്‍ ത്രിലര്‍ 'മിറല്‍' (Tamil Horror Thriller Miral) കേരളത്തിലെ തീയേറ്ററുകളിലെത്തും. വിഷ്ണു വിശാലും അമല പോളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'രാക്ഷസന്‍' എന്ന സൂപര്‍ ഹിറ്റ് ശേഷം 'മിറല്‍' എന്ന ചിത്രവുമായി എത്തുകയാണ് ആക്‌സസ് ഫിലിം ഫാക്റ്ററി. നവംബര്‍ 11 ന് ചിത്രം കേരത്തില്‍ പ്രദര്‍ശനത്തിനെത്തും.

എം ശക്തിവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, മീര കൃഷ്ണന്‍, രാജ്കുമാര്‍, കാവ്യ അറിവുമണി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭരത് നായകനാവുന്ന ഈ ചിത്രത്തില്‍ വാണി ഭോജന്‍ ആണ് നായിക.ആക്‌സസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ജി ഡില്ലി ബാബു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാല നിര്‍വഹിക്കുന്നു.
സംഗീതം പ്രസാദ് എസ് എന്‍, എഡിറ്റര്‍ കലൈവാനന്‍ ആര്‍, കലാസംവിധാനം മണികണ്ഠന്‍ ശ്രീനിവാസന്‍, ആക്ഷന്‍ കൊറിയോഗ്രഫി ഡേയ്ഞ്ചര്‍ മണി, സൗന്‍ഡ് ഡിസൈര്‍ സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ എം, വസ്ത്രാലങ്കാരം ശ്രീദേവി ഗോപാലകൃഷ്ണന്‍, വസ്ത്രാലങ്കാരം എം മുഹമ്മദ് സുബൈര്‍, മേകപ് വിനോദ് സുകുമാരന്‍, എക്‌സിക്യടീവ് പ്രൊഡ്യൂസര്‍ എസ് സേതുരാമലിംഗം, സ്റ്റില്‍സ് ഇ രാജേന്ദ്രന്‍. അഖില്‍, ആഷിക് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫ്‌ലെമിംഗോ ബ്ലൂസ് ആണ് മിറല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. പിആര്‍ - എ എസ് ദിനേശ്.
Keywords: Kochi, News, Kerala, Cinema, Entertainment, Theater, Tamil horror thriller Miral to release on November 11.