ജയലളിതയുടെ മരണത്തിന് ശേഷം രാഷ്ട്രീയത്തില്‍ അനാഥനായി; തമിഴ് നടന്‍ സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു
Mar 11, 2021, 15:58 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 11.03.2021) തമിഴ് ഹാസ്യനടന്‍ സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു. തമിഴ്നാട് ബിജെപി പ്രസിഡന്റ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് താരം ബിജെപിയില്‍ അംഗത്വമെടുത്തത്. സെന്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഡിഎംകെയുമായി സഹകരിച്ചിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ എഡിഎംകെയുമായി സഹകരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് സെന്തില്‍ പറഞ്ഞു.
ജയലളിതയുടെ കാലത്ത് എഡിഎംകെയുടെ തെരഞ്ഞെടുപ്പ് റാലികള്‍ സെന്തില്‍ പങ്കെടുത്തിരുന്നു. യലളിതയുടെ മരണത്തിന് ശേഷം താന്‍ രാഷ്ട്രീയത്തില്‍ അനാഥനായിപ്പോയെന്നും പിന്നീട് എഡിഎംകെയുമായി സഹകരിക്കാന്‍ തോന്നിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
Keywords: Chennai, News, National, BJP, Actor, Cinema, Entertainment, Politics, Election, Tamil actor Senthil joins in BJP
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

