SWISS-TOWER 24/07/2023

Tamannaah Says | വീണ്ടും കാണരുതെന്ന് ആഗ്രഹിക്കുന്ന സിനിമയാണ് 'സുറ' -തമന്ന പറയുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണ് വിജയ് പ്രധാന വേഷത്തിലെത്തിയ സുറയെന്നും എന്നാല്‍ വീണ്ടും കാണരുതെന്ന് ആഗ്രഹിക്കുന്ന സിനിമയാണെന്നും നടി തമന്ന ഭാട്ടിയ. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം താരം വ്യക്തമാക്കിയത്. രണ്ടാമത് കാണാന്‍ ആഗ്രഹിക്കാത്ത അല്ലെങ്കില്‍ ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നിയ ചിത്രങ്ങളുണ്ടോ എന്നുള്ള ചോദ്യത്തിനായിരുന്നു തമന്ന മറുപടി നല്‍കിയത്.
Aster mims 04/11/2022

'അങ്ങനെയുളള നിരവധി ചിത്രങ്ങളുണ്ട്. വീണ്ടും കാണരുതെന്ന് ആഗ്രഹിക്കുന്ന സിനിമയാണ് സുറ. തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണത്. എന്നാല്‍ ഞാന്‍ പൂര്‍ണ തൃപ്തയല്ല. സുറയിലെ പലരംഗങ്ങളും നന്നായി ചെയ്യാമായിരുന്നുവെന്ന്  പിന്നീട്  തോന്നിയിട്ടുണ്ട്. വര്‍കാവില്ലെന്ന് അറിഞ്ഞുകൊണ്ട് അഭിനയിച്ച ചിത്രങ്ങളുണ്ട്. എന്നാല്‍ ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത് നമ്മുടെ കടമയാണ്. ഒരുപാട് പണം ചെലവഴിച്ചാണ് സിനിമ ചെയ്യുന്നത്. അതുകൊണ്ട് നമുക്കും ഉത്തരവാദിത്തമുണ്ട്. ഈ സിനിമ ഓടില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ അഭിനയിക്കേണ്ടിവരും. അത് ജോലിയുടെ ഭാഗമാണ്ട -തമന്ന പറഞ്ഞു. 

Tamannaah Says | വീണ്ടും കാണരുതെന്ന് ആഗ്രഹിക്കുന്ന സിനിമയാണ് 'സുറ' -തമന്ന പറയുന്നു

2010 ല്‍ വിജയ് യെ നായകനാക്കി എസ്. പി രാജ്കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് സുറ. നടന്റെ 50-ാം മത്തെ ചിത്രമായിരുന്നു.

Keywords: Mumbai, News, National, Tamannaah Bhatia, Thalapathy Vijay, Sura, Tamil Movie, Tamannaah Bhatia Opens Up About Her Film Sura With Thalapathy Vijay: 'I Was Very Bad In It'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia