'സുശാന്ത് ആത്മഹത്യ ചെയ്യില്ല'; മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം
Jun 15, 2020, 10:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 15.06.2020) ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. മരണത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നും സുശാന്തിന്റെ അമ്മാവന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മുംബൈ ബാന്ദ്രയിലെ വീട്ടില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. ബാന്ദ്ര പൊലീസ് രണ്ടരയോടെ ഫ്‌ലാറ്റില്‍ എത്തിയ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആത്മഹത്യാക്കുറിപ്പൊന്നും തന്നെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമികമായ കണ്ടെത്തല്‍. അതേ സമയം സുശാന്തിന്റെ സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച മുംബൈ ജുഹുവില്‍ നടക്കുമെന്ന് കുടുംബം അറിയിച്ചു. രാവിലെ പതിനൊന്നരയോടെയാണ് സംസ്‌കാര ചടങ്ങുകള്‍. സുശാന്തിന്റെ അച്ഛന്‍ അടക്കം കുടുംബാംഗങ്ങള്‍ പട്‌നയില്‍ നിന്ന് രാവിലെ മുംബയിലെത്തും.
Keywords: Mumbai, News, National, Suicide, Death, Police, Cinema, Entertainment, Actor, Sushant Singh's family reaction

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.