സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ നടി റിയ ചക്രവര്‍ത്തിയുള്‍പ്പടെ 6 പേര്‍ക്കെതിരെ കേസ്

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 29.07.2020) ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് കെ കെ സിങ് നല്‍കിയ പരാതിയില്‍ നടി റിയ ചക്രവര്‍ത്തിയുള്‍പ്പടെ ആറ് പേര്‍ക്കെതിരെ കേസ്. മുന്‍ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്കും മാതാപിതാക്കള്‍ക്കുമെതിരെയാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തത്. അന്വേഷണ ഭാഗമായി പറ്റ്ന പൊലീസിന്റെ നാലംഗ സംഘം മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. റിയയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ മറ്റ് ആറ് പേരുടെ പേരുകള്‍ കൂടി എഫ്ഐആറില്‍ ഉണ്ട്.

ആത്മഹത്യ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. സുശാന്തും റിയയും തമ്മില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നായും സംശയങ്ങള്‍ നിലനില്‍ക്കുന്നതായും പിതാവിന്റെ പരാതിയില്‍ പറയുന്നു. ഇതാദ്യമായാണു സുശാന്തിന്റെ കുടുംബാംഗങ്ങള്‍ പരാതിയുമായി രംഗത്തെത്തുന്നത്.

സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ നടി റിയ ചക്രവര്‍ത്തിയുള്‍പ്പടെ 6 പേര്‍ക്കെതിരെ കേസ്

Keywords:  New Delhi, News, National, Cinema, Entertainment, Death, Suicide, Police, Case, Complaint, Sushant Singh Rajput's father files FIR against Rhea Chakraborty and 5 others
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia