സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ നടി റിയ ചക്രവര്‍ത്തിയുള്‍പ്പടെ 6 പേര്‍ക്കെതിരെ കേസ്
Jul 29, 2020, 16:42 IST
ന്യൂഡെല്‍ഹി: (www.kvartha.com 29.07.2020) ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് കെ കെ സിങ് നല്‍കിയ പരാതിയില്‍ നടി റിയ ചക്രവര്‍ത്തിയുള്‍പ്പടെ ആറ് പേര്‍ക്കെതിരെ കേസ്. മുന്‍ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്കും മാതാപിതാക്കള്‍ക്കുമെതിരെയാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തത്. അന്വേഷണ ഭാഗമായി പറ്റ്ന പൊലീസിന്റെ നാലംഗ സംഘം മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. റിയയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ മറ്റ് ആറ് പേരുടെ പേരുകള്‍ കൂടി എഫ്ഐആറില്‍ ഉണ്ട്.
ആത്മഹത്യ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. സുശാന്തും റിയയും തമ്മില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നായും സംശയങ്ങള്‍ നിലനില്‍ക്കുന്നതായും പിതാവിന്റെ പരാതിയില്‍ പറയുന്നു. ഇതാദ്യമായാണു സുശാന്തിന്റെ കുടുംബാംഗങ്ങള്‍ പരാതിയുമായി രംഗത്തെത്തുന്നത്.
Keywords: New Delhi, News, National, Cinema, Entertainment, Death, Suicide, Police, Case, Complaint, Sushant Singh Rajput's father files FIR against Rhea Chakraborty and 5 others
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.