Suresh Gopi | 'മേ ഹൂം മൂസ'യിലൂടെ മലപ്പുറംകാരനായി സുരേഷ് ഗോപി; ചിത്രീകരണം തുടങ്ങി

 


കൊടുങ്ങല്ലൂര്‍: (www.kvartha.com) സുരേഷ് ഗോപി മലപ്പുറംകാരനായി എത്തുന്ന ചിത്രം 'മേ ഹൂം മൂസ'യുടെ ചിത്രീകരണം വ്യാഴാഴ്ച കൊടുങ്ങല്ലൂരില്‍ ആരംഭിച്ചു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയായിരിക്കുമിത്. വാഗ അതിര്‍ത്തി അടക്കം പല ഉത്തരേന്‍ഡ്യന്‍ സ്ഥലങ്ങളും ലൊകേഷനാകുന്ന ചിത്രം പാന്‍ ഇന്‍ഡ്യന്‍ സിനിമയാണെന്ന് ജിബു ജേക്കബ് പറഞ്ഞു.

തോമസ് തിരുവല്ല പ്രൊഡക്ഷന്‍സും കോണ്‍ഫിഡന്റ് ഗ്രൂപും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നാകും. 1998 ല്‍ തുടങ്ങി 2018 ല്‍ അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ. നടന്ന സംഭവങ്ങളും ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്.

Suresh Gopi | 'മേ ഹൂം മൂസ'യിലൂടെ മലപ്പുറംകാരനായി സുരേഷ് ഗോപി; ചിത്രീകരണം തുടങ്ങി

സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, പൂനം ബജ്വ തുടങ്ങിയ താരങ്ങള്‍ മറ്റ് കഥാപാത്രങ്ങളായി വേഷമിടുന്നു. റുബീഷ് റെയ്ന്‍ ആണ് കഥ, തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. സംഗീതം ശ്രീനാഥ് ശിവശങ്കരന്‍.

Keywords:  News, Kerala, Cinema, Entertainment, Suresh Gopi, Actor, Suresh Gopi film Mei Hoom Moosa shooting started.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia