ഇത് രണ്‍ബീര്‍ കപൂര്‍ അല്ലേ; ഉല്ലാസം ചിത്രത്തിലെ ഷെയ്ന്‍ നീഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട് ആരാധകരുടെ പ്രതികരണം

 


ADVERTISEMENT

കൊച്ചി: (www.kvartha.com 22.07.2019) കുമ്പളങ്ങി നൈറ്റ്സിനും ഇഷ്‌ക്കിനും ശേഷം ഷെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം തിയേറ്ററുകളില്‍ എത്താന്‍ അണിയറയില്‍ ഒരുങ്ങുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കരസ്ഥമാക്കിയ യുവ നടനാണ് ഷെയിന്‍ നിഗം. 'ഉല്ലാസം' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

ജാക്കറ്റും തൊപ്പിയും ധരിച്ച് സ്‌കേറ്റ് ചെയ്യുന്ന ഗെറ്റപ്പിലുളള താരത്തിന്റെ ചിത്രം കണ്ട് ഫസ്റ്റ് ലുക്കില്‍ തന്നെ താരത്തിന് രണ്‍ബീര്‍ കപൂറിന്റെ ഛായയുണ്ടെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ഷൈന്‍ തന്നെയാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഊട്ടിയില്‍ ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ ജീവന്‍ ജോജോ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പവിത്ര ലക്ഷ്മിയാണ് ഉല്ലാസത്തിലെ നായിക.

ഇത് രണ്‍ബീര്‍ കപൂര്‍ അല്ലേ; ഉല്ലാസം ചിത്രത്തിലെ ഷെയ്ന്‍ നീഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട് ആരാധകരുടെ പ്രതികരണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Kerala, Cinema, Entertainment, Actor, Poster, Shane Nigam first look in ullasam
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia