സ്ത്രീകള്‍ രാജ്യം വിടണമെന്ന് പ്രിയാമണി

 


കൊച്ചി : (www.kvartha.com 05.05.2016) സ്ത്രീകള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്നും ജീവിക്കാന്‍ രാജ്യം വിടണമെന്നും നടി പ്രിയാമണി. പെരുന്പാവൂരില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ മരണത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രിയാമണി.

പെരുന്പാവൂരിലെ സംഭവത്തെ കുറിച്ചറിഞ്ഞപ്പോള്‍ ഞെട്ടി. ഇന്ത്യ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഒട്ടും സുരക്ഷിതമല്ല. ഇന്ത്യയിലെ എല്ലാ സ്ത്രീകളോടും താന്‍ രാജ്യം വിട്ട് വേറെ എവിടേക്കെങ്കിലും പോകാന്‍ അപേക്ഷിക്കുന്നു, ട്വിറ്ററിലുടെ പ്രിയാമണി പറഞ്ഞു.

ബാംഗ്ലൂരില്‍ ഒരു പെണ്‍കുട്ടിയെ രാത്രി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച
സംഭവത്തെപ്പറ്റിയും പ്രിയാമണി ട്വീറ്റില്‍ പറയുന്നുണ്ട്. ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. പ്രിയാമണിക്കു പുറമെ മഞ്ജുവാര്യര്‍, മമ്മുട്ടി, ജയറാം, ദിലീപ് തുടങ്ങി സിനിമാമേഖലയിലെ നിരവധി പ്രമുഖരും പെരുന്പാവൂര്‍ സംഭവത്തില്‍ പ്രതികരിച്ചിരുന്നു.
സ്ത്രീകള്‍ രാജ്യം വിടണമെന്ന് പ്രിയാമണി

SUMMARY: Actor Mammootty's son Dulquer Salmaan and actress Priyamani, who appeared in the Chennai Express item song alongside Bollywood actor Shah Rukh Khan, also took to microblogging site Twitter to share their views on Jisha murder.

Keywords: Priyamani, Jisha murder, Twitter,Kochi, Cinema, Entertainment, Police Anwesahanam, Malayalam Crime news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia