SWISS-TOWER 24/07/2023

മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളുള്‍പ്പെട്ട 10 അടി ഉയരത്തിലുള്ള വിശ്വരൂപം; മോഹന്‍ലാലിനു വേണ്ടി ഒരുങ്ങുന്ന കൂറ്റന്‍ വിശ്വരൂപ ശില്‍പം അവസാനവട്ട മിനുക്കു പണിയില്‍

 


കോവളം: (www.kvartha.com 25.06.2019) നടന്‍ മോഹന്‍ലാലിനു വേണ്ടി തടിയില്‍ തീര്‍ക്കുന്ന കൂറ്റന്‍ വിശ്വരൂപ ശില്‍പം അവസാനവട്ട മിനുക്കു പണിയില്‍. വെള്ളാറില്‍ സജ്ജമായി വരുന്ന കരകൗശല ഗ്രാമത്തിലാണ് മോഹന്‍ലാലിന്റെ ആവിശ്യാനുസരണം കൂറ്റന്‍ വിശ്വരൂപ ശില്‍പം തയ്യാറാക്കുന്നത്. ഇത്രയും ഉയരമുള്ള ലോകത്തെ ആദ്യ തടി ശില്‍പമാണിതെന്നും ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് 10 അടി ഉയരത്തിലുള്ള ശില്‍പം ചെയ്യുന്നതെന്നുമാണ് ഇതിന്റെ മുഖ്യ ശില്‍പി നാഗപ്പന്‍ വ്യക്തമാക്കിയത്.

ഈ ശില്‍പത്തില്‍ മഹാഭാരത കഥാസന്ദര്‍ഭങ്ങളെല്ലാമുള്‍ക്കൊള്ളുന്നുണ്ട്. മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളുള്‍പ്പെട്ടതാണ് വിശ്വരൂപം. മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണന്‍. ഏകദേശം 400 കഥാപാത്രങ്ങളാണ് പീഠത്തിലുള്ളത്. രണ്ട് വര്‍ഷം മുന്‍പ് ആറ് അടിയില്‍ നിര്‍മിച്ച വിശ്വരൂപം നടന്‍ മോഹന്‍ലാല്‍ വാങ്ങിയിരുന്നു.

മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളുള്‍പ്പെട്ട 10 അടി ഉയരത്തിലുള്ള വിശ്വരൂപം; മോഹന്‍ലാലിനു വേണ്ടി ഒരുങ്ങുന്ന കൂറ്റന്‍ വിശ്വരൂപ ശില്‍പം അവസാനവട്ട മിനുക്കു പണിയില്‍

സൂക്ഷ്മതയും അതിലേറെ ക്ഷമയും വേണ്ട പരിശ്രമം ഒന്നര വര്‍ഷത്തിനു ശേഷമാണ് പൂര്‍ണതയിലേക്ക് കടക്കുന്നതെന്നാണ് ശില്‍പി പറഞ്ഞത്. വലിയ വിശ്വരൂപത്തിന് ഓര്‍ഡര്‍ നല്‍കിയത് ശില്‍പം ഇഷ്ടപ്പെടുന്ന നടന്‍ തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. രാധാകൃഷ്ണന്‍, രാമചന്ദ്രന്‍, പീഠം വിജി, സജി, ഭാഗ്യരാജ്, സോമന്‍ എന്നിവരും ചേര്‍ന്നാണ് ശില്‍പം യാഥാര്‍ഥ്യമാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Thiruvananthapuram, News, Kerala, Cinema, Religion, Actor, Mohanlal, Sculpture will ready for mohanlal
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia