SWISS-TOWER 24/07/2023

കോവിഡ് കാലത്തെ വിഷാദ രോഗത്തെ അതിജീവിച്ചുവെന്ന് സനുഷ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 15.10.2020) കോവിഡ് കാലത്ത് അടച്ചു പൂട്ടിയിരിക്കേണ്ട അവസ്ഥയിലാണ് ഇപ്പോഴും ലോകം മുഴുവന്‍. ചലച്ചിത്ര ലോകം അതില്‍ നിന്നും വ്യത്യസതമല്ല. ഇതിനെ അതിജീവിക്കാനാവാത്തവരെ വിഷാദരോഗം കാര്‍ന്നു തിന്നുകയാണ്. ബോളിവുഡ് നടന്‍ സുശാന്ത് രാജ് സിങ് രജ്പുത്തിനെപ്പോലെ തന്നെയും വിഷാദരോഗം ബാധിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് നടി സനുഷ. സോഷ്യല്‍ മീഡിയയിലൂടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവനടി രംഗത്തുവന്നത്. 
Aster mims 04/11/2022

കണ്ണൂര്‍ സ്വദേശിനിയായ സനുഷ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് മുന്‍നിര നായിക നിരയിലേക്ക് ഉയര്‍ന്നു കൊണ്ടിരുന്ന കാലയളവില്‍ സനുഷ ബ്രേക്കെടുത്തത്. എന്നാല്‍ കോവിഡ് കാലം മറ്റെല്ലാ വരെയെന്നപ്പോലെ തനിക്കും മാനസിക സമര്‍ദത്തിന്റെ കാലമായിരുന്നുവെന്നു സനുഷ പറയുന്നു.

കോവിഡ് കാലത്തെ വിഷാദ രോഗത്തെ അതിജീവിച്ചുവെന്ന് സനുഷ

വിഷാദരോഗം എങ്ങനെയാണ് താന്‍ അതിജീവിച്ചതെന്ന് സമൂഹത്തോട് വെളിപ്പെടുത്തുകയാണ്  സനുഷ. ആത്മഹത്യാ ചിന്തയുണ്ടായി. ചിരി നഷ്ടമായി. സൈക്കോളജിസ്റ്റിനെയോ സൈക്യാട്ടിസ്റ്റിനെയോ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് ഇപ്പോഴും പലരും ചിന്തിക്കുന്നത്. എന്നാല്‍ വിഷാദരോഗമുള്ളവര്‍ സഹായം തേടാന്‍ മടിക്കരുതെന്ന് സനുഷ പറയുന്നു.

Keywords:  Kannur, News, Kerala, COVID-19, Cinema, Entertainment, Actress, Sanusha about her journey through depression
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia