സൈന നെഹ് വാളിനെതിരെയുള്ള വിവാദ ട്വീറ്റ്; നടന്‍ സിദ്ധാര്‍ഥിനെതിരെ ദേശീയ വനിതാ കമീഷന്‍
Jan 11, 2022, 11:31 IST
ഹൈദരാബാദ്: (www.kvartha.com 11.01.2021) ഇന്‍ഡ്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ് വാളിനെതിരായ വിവാദ ട്വീറ്റില്‍ നടന്‍ സിദ്ധാര്‍ഥിനെതിരെ ദേശീയ വനിതാ കമീഷന്‍. സൈനയ്ക്കെതിരായ ട്വീറ്റില്‍ ലൈംഗിക ചുവയുള്ള വാക്ക് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് വനിതാ കമീഷന്‍ സിദ്ധാര്‍ഥിന് നോടീസ് അയച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചുള്ള സൈനയുടെ ട്വീറ്റിന് മറുപടിയായി സിദ്ധാര്‍ഥ് കുറിച്ച ട്വീറ്റാണ് വിവാദത്തിന് കാരണമായത്. 'സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച സംഭവിച്ചാല്‍ ആ രാജ്യം സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. അരാജകവാദികള്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്. ഇതിനെതിരെ ഏറ്റവും ശക്തമായി തന്നെ ഞാന്‍ അപലപിക്കുന്നു.' എന്നായിരുന്നു ട്വീറ്റ്.
ഇതു താരം റീട്വീറ്റ് ചെയ്തപ്പോള്‍ അതിനൊപ്പമുണ്ടായ കുറിപ്പിലെ ഒരു മോശം വാക്കാണ് താരത്തെ കുടുക്കിയത്. എന്നാല്‍ സംഭവം വിവാദമായതോടെ താന്‍ ഉപയോഗിച്ച വാക്ക് തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്നും കെട്ടുകഥ എന്ന രീതിയിലാണ് ഉപയോഗിച്ചതെന്നും സൈനയെ ഒരു തരത്തിലും അധിക്ഷേപിക്കുവാനോ അവഹേളിക്കുവാനോ താന്‍ ഉദ്ദേശിച്ചരുന്നില്ല എന്ന വിശദീകരണവുമായി സിദ്ധാര്‍ഥ് രംഗത്തുവന്നു. എന്നാല്‍ ട്വീറ്റ് വലിയ വിവാദത്തിലേക്ക് എത്തിയിരുന്നു.
Keywords: Hyderabad, News, National, Actor, Cinema, Entertainment, Prime Minister, Saina Nehwal, Tweet, NCW, Siddharth, Saina Nehwal tweet: NCW seeks action against actor Siddharth.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.