എസ് ജാനകി മരിച്ചതായുള്ള വ്യാജവാര്‍ത്തയ്‌ക്കെതിരെ എസ്.പി.ബാലസുബ്രഹ്മണ്യം
Sep 23, 2016, 12:35 IST
(www.kvartha.com 23.09.2016) ഗായിക എസ്. ജാനകി മരിച്ചതായുള്ള വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യം രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബാലസുബ്രഹ്മണ്യം വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയത്. ആറ് പതിറ്റാണ്ട് നീണ്ട സംഗീതജീവിതം അവസാനിപ്പിക്കുന്നതായി കഴിഞ്ഞദിവസം ജാനകിയമ്മ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ മരിച്ചതായി ചിലര്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചത്.
ഇതോടെ ജാനകിയമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രവഹിച്ചു തുടങ്ങി. ചില പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലും ബ്രേക്കിംഗ് ന്യൂസായി ഇത് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളോടൊപ്പമാണ് വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടത്.
എന്നാല്‍, ഇത്തരം വാര്‍ത്തകളെല്ലാം തെറ്റാണെന്നും ജാനകിയമ്മ പൂര്‍ണ ആരോഗ്യവതിയാണെന്നും എസ്പി ബാലസുബ്രഹ്മണ്യം വ്യക്തമാക്കി. തെറ്റായ വാര്‍ത്തകള്‍ക്കു
പകരം നല്ല വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ബാലസുബ്രഹ്മണ്യം ഫേസ്ബുക്ക് പേജിലൂടെ നിര്‍ദേശിച്ചു.
കഴിഞ്ഞദിവസമാണ് താന്‍ പിന്നണിഗാനരംഗത്തുനിന്നും പിന്‍മാറുന്ന വിവരം ജാനകിയമ്മ അറിയിച്ചത്. അനൂപ് മേനോനും മീര ജാസ്മിനും കേന്ദ്രകഥാപാത്രങ്ങളാകുന്ന 10 കല്‍പനകള്‍ എന്ന ചിത്രത്തില്‍ ഒരു താരാട്ടുപാട്ടാണ് അവസാനമായി ജാനകിയമ്മ പാടുന്നത്.
എന്നാല്‍, ഇത്തരം വാര്‍ത്തകളെല്ലാം തെറ്റാണെന്നും ജാനകിയമ്മ പൂര്‍ണ ആരോഗ്യവതിയാണെന്നും എസ്പി ബാലസുബ്രഹ്മണ്യം വ്യക്തമാക്കി. തെറ്റായ വാര്‍ത്തകള്‍ക്കു
കഴിഞ്ഞദിവസമാണ് താന്‍ പിന്നണിഗാനരംഗത്തുനിന്നും പിന്‍മാറുന്ന വിവരം ജാനകിയമ്മ അറിയിച്ചത്. അനൂപ് മേനോനും മീര ജാസ്മിനും കേന്ദ്രകഥാപാത്രങ്ങളാകുന്ന 10 കല്‍പനകള്‍ എന്ന ചിത്രത്തില്‍ ഒരു താരാട്ടുപാട്ടാണ് അവസാനമായി ജാനകിയമ്മ പാടുന്നത്.
ഇനി ഏതെങ്കിലും പാട്ടുകളുടെ റെക്കോര്‍ഡിംഗിനോ സംഗീതപരിപാടികളിലോ തന്റെ സാന്നിധ്യം ഉണ്ടാകില്ലെന്നും ജാനകിയമ്മ അറിയിച്ചിരുന്നു. ഇതിനകം നിരവധി ഭാഷകളിലായി 45,000ത്തോളം പാട്ടുകള്‍ പാടിയിട്ടുള്ള ജാനകിയമ്മ ഇനി തനിക്ക് വിശ്രമിക്കണമെന്നും അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ജാനകി മരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.
Keywords: S Janaki death hoax: Singer quits singing, news on her death is fake, S.P Balasubrahmanyam, Meera Jasmin, Anoop Menon, Criticism, Facebook, post, Song, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.