ഞാന്‍ എഴുതുന്ന ഡയലോഗുകളുടെ മീറ്റര്‍ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഈസിയായി വഴങ്ങും മോഹന്‍ലാലിന് ആ മീറ്ററില്ല: രഞ്ജി പണിക്കര്‍
Jul 1, 2021, 17:04 IST
കൊച്ചി: (www.kvartha.com 01.07.2021) മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തനായ തിരക്കഥാകൃത്തും കൂടാതെ കഥാകൃത്തും, നിര്‍മാതാവും, സംവിധായകനും, അഭിനേതാവും, സംഭാഷണ രചയിതാവും പത്രപ്രവര്‍ത്തകനും കവിയുമാണ് രഞ്ജി പണിക്കര്‍. മലയാളചലച്ചിത്രങ്ങളില്‍ സ്‌ഫോടനാത്മകരമായ സംഭാഷണ രീതി ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഡയലോഗുകളിലൂടെ പ്രേക്ഷക ഹൃദയങ്ങളെ ഹരംകൊള്ളിച്ച എഴുത്തുകാരനാണ് രഞ്ജി പണിക്കര്‍. കിങിലെ മമ്മൂട്ടിയും കമീഷണറിലെ സുരേഷ് ഗോപിയും രഞ്ജി പണിക്കറുടെ സംഭാവനകളാണ്.
താന്‍ എഴുതുന്ന ഡയലോഗുകള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ഏറ്റവും നന്നായി വഴങ്ങുന്നതെന്ന് രഞ്ജി പണിക്കര്‍ പറയാറുണ്ട്. എന്നാല്‍ മോഹന്‍ലാലിന് താന്‍ എഴുതുന്ന ഡയലോഗുകള്‍ അങ്ങനെ അല്ലെന്നും വഴങ്ങാന്‍ പ്രയാസമാണെന്നും രഞ്ജി പണിക്കര്‍ പറയുന്നു. 'ഞാന്‍ എഴുതുന്ന ഡയലോഗുകളുടെ മീറ്റര്‍ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഈസിയായി വഴങ്ങും. മോഹന്‍ലാലിന് ആ മീറ്ററില്ല' എന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്.
'അണ്ണാ എനിക്ക് നിങ്ങള്‍ ഡയലോഗ് വായിച്ചു തരരുത്. പ്രജ ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ എന്നോട് പറഞ്ഞു. ഞാന്‍ മോഹന്‍ലാലിനോട് അതെന്താ എന്ന് ചോദിച്ചു. നിങ്ങള്‍ പറയുന്ന പോലെ എനിക്ക് പറയാന്‍ സാധിക്കില്ല. എനിക്ക് എന്റെ മീറ്ററിലേ ഡയലോഗ് പറയാന്‍ സാധിക്കൂ' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ ഡയലോഗിന്റെ പഞ്ച് മാറിപോകുമെന്ന് ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞത്. മോഹന്‍ലാല്‍ ഏറ്റവും ഭംഗിയായിട്ട് പറയുന്നത് രഞ്ജിത് എഴുതുന്ന ഡയലോഗുകള്‍ ആണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും രഞ്ജി പണിക്കര്‍ അഭിപ്രായപ്പെട്ടു.
Keywords: Kochi, News, Kerala, Cinema, Entertainment, Director, Mohanlal, Mammootty, Suresh Gopi, Renji Panicker about cinema dialogues
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.