പ്രേക്ഷകര്‍ക്ക് പ്രണയാനുഭവം സമ്മാനിച്ച് 'രാധേശ്യാമി'ലെ 'സ്വപ്ന ദൂരമേ' ഗാനം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 16.12.2021) പ്രഭാസ് നായകനായി എത്തുന്ന 'രാധേശ്യാം' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. പ്രേക്ഷകര്‍ക്ക് പ്രണയാനുഭവം സമ്മാനിച്ച് 'സ്വപ്ന ദൂരമേ' എന്ന ഗാനമാണ് പുറത്തിറക്കിയത്. ടി - സീരിയസിന്റെ മലയാളം യുട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ജോ പോളിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സത്യ പ്രകാശ് ആണ്.
Aster mims 04/11/2022

ചിത്രത്തിലെ സൂപെര്‍ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്.പ്രഭാസും പൂജ ഹെഡ്‌ഗെ യും പ്രണയ ജോഡികളായി അഭിനയിക്കുന്ന ചിത്രത്തിലെ ഗാനം ഇരു കൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. നേരത്തെ പുറത്തിറക്കിയ ഗാനത്തിനും വന്‍ വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

പ്രേക്ഷകര്‍ക്ക് പ്രണയാനുഭവം സമ്മാനിച്ച് 'രാധേശ്യാമി'ലെ 'സ്വപ്ന ദൂരമേ' ഗാനം

പ്രഭാസിന്റെ ലോകമെമ്പാടുമുള്ള ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജനുവരി 14 ന് തിയറ്ററുകളിലെത്തും. കൈനോട്ടക്കാരനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്. യുവി ക്രിയേഷന്‍, ടി-സീരീസ് ബാനറില്‍ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Keywords:  Hyderabad, News, National, Cinema, Entertainment, Song, Video, Radheshyam's new song 'Swapna Doorame' released
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script