'പ്രണയവും വിധിയും തമ്മിലുള്ള യുദ്ധത്തിന് സാക്ഷ്യം വഹിക്കാം'; 'രാധേശ്യാം' റിലീസ് തീയതി പ്രഖ്യാപിച്ചു
Feb 2, 2022, 14:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 02.02.2022) പ്രഭാസ് നായകനായി എത്തുന്ന 'രാധേശ്യാം' എന്ന പ്രണയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 'പ്രണയവും വിധിയും തമ്മിലുള്ള യുദ്ധത്തിന് സാക്ഷ്യം വഹിക്കാം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഭാസ് ഹസ്തരേഖ വിദഗ്ദ്ധനായി വിക്രമാദിത്യയെന്ന കഥാപാത്രമായി എത്തുന്ന 'രാധേശ്യാം' മാര്‍ച് 11ന് തീയേറ്ററുകളിലെത്തും.
നേരത്തെ ജനുവരി 14ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം തീയതി നീട്ടുകയായിരുന്നു. പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ എന്തെല്ലാം നടക്കുമെന്ന് വ്യക്തമായി അറിയാവുന്ന ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യന്റെ ജീവിതത്തെ പിടിച്ചുലച്ച വലിയ ദുരന്തമെന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

യുവി ക്രിയേഷന്‍, ടി-സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന്നിര്‍മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണകുമാറാണ്. ചിത്രത്തില്‍സച്ചിന്‍ ഖേദേകര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളില്‍ പുറത്തിറങ്ങുന്ന 'രാധേശ്യാ'മിലെ മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകര്‍. ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു, ആക്ഷന്‍: നിക്ക് പവല്‍, ശബ്ദ രൂപകല്‍പന: റസൂല്‍ പൂക്കുട്ടി, നൃത്തം: വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി, എക്സിക്യൂടീവ് പ്രൊഡ്യൂസര്‍-എന്‍. സന്ദീപ്.
Keywords: Hyderabad, News, National, Cinema, Entertainment, Theater, Release, 'Radhe Shyam' new release date unveiled.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.