പൃഥ്വിരാജും ഇന്ദ്രജിത്തും മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുമിക്കുന്നു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 09.06.2016) പൃഥ്വിരാജും ഇന്ദ്രജിത്തും വെള്ളിത്തിരയിൽ വീണ്ടും ഒരുമിക്കുന്നു. ജിയെൻ കൃഷ്ണകുമാറിൻറെ ടിയാൻ എന്ന ചിത്രത്തിലാണ് സഹോദരങ്ങൾ ഒത്തുചേരുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം എന്ന സവിശേഷതയും ടിയാനുണ്ട്.

ജൂലൈ ഒന്നിന് ചിത്രീകരണം തുടങ്ങും. മുഹമ്മദ് അസ്ലൻ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിൻറെ പേര്. ഇന്ദ്രജിത്ത് പട്ടാഭിരാമനായി ക്യാമറയ്ക്ക് മുന്നിലെത്തും. ഷൈൻ ടോം ചാക്കോയും അനന്യയും പ്രധാനവേഷങ്ങളിലുണ്ടാവും. സോഷ്യോ പൊളിറ്റിക്കൽ ഡ്രാമയാണ് ടിയാൻ.

ഹൈദരാബാദ്, പൂനെ, മുംബൈ, നാസിക് എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്, കേരളത്തിൽ ചിത്രീകരണം ഇല്ല എന്നതും ടിയാൻറെ സവിശേഷതയാണ്.

പൃഥ്വിരാജും ഇന്ദ്രജിത്തും മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുമിക്കുന്നു


SUMMARY: Director Jiyen Krishnakumar's 'Tiyaan' will start filming on July 1 and recently the character details of Prithviraj and Indrajith were revealed.

Keywords: Director, Jiyen Krishnakumar, Tiyaan, Start, Filming, July 1, Recently, Character, Details, Prithviraj, Indrajith, Revealed.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia