അനുഷ്‌കയും പ്രഭാസും അടുത്ത സുഹൃത്തുക്കള്‍ മാത്രം, വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രഭാസിനെ; തുറന്നുപറഞ്ഞ് കാജല്‍ അഗര്‍വാള്‍
Oct 28, 2019, 13:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 28.10.2019) തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ താരങ്ങളായ പ്രഭാസും അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ പോകുകയാണെന്നുമുള്ള ഗോസിപ്പുകള്‍ നിലനില്‍ക്കുകയാണ്. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ പ്രഭാസിന്റെ ഉറ്റ സുഹൃത്തും നടിയുമായ കാജലിനോട് ഇരുവരും തമ്മിലുള്ള വിവാഹത്തെ കുറിച്ച് അവതാരക അന്വേഷിക്കുകയുണ്ടായി.
'അനുഷ്‌ക സുന്ദരിയും കഴിവുള്ള അഭിനേത്രിയുമാണ്. അവര്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ്. എന്നാണ് ഈ ഗോസിപ്പുകള്‍ അവസാനിക്കുക എന്ന് അറിയില്ല. ഇവരില്‍ ആരെങ്കിലും വിവാഹം ചെയ്യുന്നത് വരെ അത് തുടര്‍ന്ന് കൊണ്ടിരിക്കും' എന്ന മറുപടിയാണ് നടി നല്‍കിയത്. കാജലിന്റെ ഈ മറുപടി ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബാഹുബലി എന്ന ചിത്രത്തില്‍ പ്രഭാസ്-അനുഷ്‌ക ഒന്നിച്ചഭിനയിച്ചതോടെയാണ് ഗോസിപ്പുകളുടെ പൂരവും.
ഇതിനിടെ കാജലിനോട് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഉടന്‍ വിവാഹം കഴിക്കുമെന്നും ഭര്‍ത്താവിനെക്കുറിച്ച് ഒരുപാട് സങ്കല്‍പങ്ങളുണ്ടെന്നും വ്യക്തമാക്കി. സിനിമയില്‍ ആരെയാണ് വിവാഹം കഴിക്കാന്‍ താല്‍പര്യമെന്ന് ചോദിച്ചപ്പോള്‍ പ്രഭാസിനെയാണെന്നും നടി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chennai, News, National, Cinema, Entertainment, Actor, Actress, Marriage, Prabhas to get married but not Anushka Shetty, Know What Kajal Agrawal Says

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.