തീവ്രവാദികളുടെ കോസ്റ്റിയൂം ധരിച്ചിറങ്ങി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍; അറസ്റ്റ് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ആവശ്യമായ രേഖകളുമായെത്തിയാല്‍ വിട്ടയക്കാമെന്ന് പോലീസ്

 


മുബൈ: (www.kvartha.com 30.05.2019) തീവ്രവാദികളുടെ കോസ്റ്റിയൂം ധരിച്ച് സിഗരറ്റ് വാങ്ങാനായി പുറത്തു പോയ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് മുബൈയിലെ പാല്‍ഖര്‍ ജില്ലയിലാണ്. ജിന്‍വാല(23), അര്‍ബാസ് ഖാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സംശയാസ്പദമായ സാഹചര്യത്തില്‍ തീവ്രവാദികളെ പോലെ രണ്ടു പേര്‍ കറങ്ങുന്നു എന്നായിരുന്നു നാട്ടുകാര്‍ നല്‍കിയ വിവരം. തുടര്‍ന്ന് പോലീസ് ഇവറെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തീവ്രവാദികളുടെ കോസ്റ്റിയൂം ധരിച്ചിറങ്ങി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍; അറസ്റ്റ് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ആവശ്യമായ രേഖകളുമായെത്തിയാല്‍ വിട്ടയക്കാമെന്ന് പോലീസ്

പിന്നീടാണ് ഹൃത്വിക് റോഷന്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന ചിത്രത്തിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണെന്ന വിവരം അറിയുന്നത്. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയില്‍ കോസ്റ്റിയൂം ധരിച്ച് പുറത്തിറങ്ങുകയായിരുന്നു. ആവശ്യമായ രേഖകളുമായെത്തിയാല്‍ ഇവരെ വിട്ടയക്കാമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് പോലീസ് അറിയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mumbai Police arrest two 'suspected terrorists' but they turn out to be extras in Hrithik Roshan's film, Mumbai, News, National, Cinema, Entertainment, Police, Arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia