ആഗോള പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് പാര്‍വതി; കരിയര്‍ ബ്രേക്കിന് ഒരുങ്ങി മലയാളത്തിന്റെ പ്രിയ നടി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഹൃത്വിക് റോഷൻ നിർമ്മിക്കുന്ന 'സ്റ്റോം' എന്ന വെബ് സിരീസിലാണ് പ്രധാന വേഷം.
● ഈ സിരീസിലൂടെയാണ് ഹൃത്വിക് റോഷൻ ഒടിടിയിൽ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുന്നത്.
● സിരീസ് ആമസോൺ പ്രൈം വീഡിയോയ്ക്ക് വേണ്ടിയാണ് ഒരുങ്ങുന്നത്.
● ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന 'സ്റ്റോം' സിരീസിൻ്റെ കഥാപശ്ചാത്തലം മുംബൈയാണ്.
● അലയ എഫ്, സൃഷ്ടി ശ്രീവാസ്തവ, സബ ആസാദ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ന്യൂഡല്‍ഹി: (KVARTHA) അഭിനേത്രി എന്ന നിലയിൽ സ്വന്തം പ്രതിഭ മുൻപ് പലകുറി തെളിയിച്ചിട്ടുള്ള നടിയാണ് പാര്‍വതി തിരുവോത്ത്. മലയാളത്തിൽ എണ്ണത്തിൽ കുറവ് ചിത്രങ്ങളാണ് സമീപകാലത്ത് ലഭിച്ചതെങ്കിലും ഉള്ളൊഴുക്കും പുഴുവുമടക്കം കാമ്പുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങളെ പാർവതി അവതരിപ്പിച്ചിട്ടുണ്ട്. തങ്കലാനടക്കമുള്ള മറുഭാഷാ സിനിമകളിലും സിരീസുകളിലും പാർവതി ഭാഗമായിട്ടുമുണ്ട്. എന്നാൽ ഇപ്പോഴിതാ ഒരുപക്ഷേ കരിയറിലെ ഏറ്റവും വലിയ അവസരമെന്ന് വിളിക്കാവുന്ന ഒരു റോൾ പാർവതിയെ തേടി എത്തിയിരിക്കുകയാണ്. ആഗോള പ്രേക്ഷകരെ മുന്നിൽ കണ്ടൊരുങ്ങുന്ന ഒരു വെബ് സിരീസിലെ പ്രധാന വേഷമാണ് അത്.

നിർമ്മാണം ഹൃത്വിക് റോഷൻ
ബോളിവുഡ് സൂപ്പർതാരം ഹൃത്വിക് റോഷൻ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയ്ക്ക് വേണ്ടി നിർമ്മിക്കുന്ന സിരീസിലാണ് പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫിലിംക്രാഫ്റ്റ് പ്രൊഡക്ഷൻസിന്റെ ഉപവിഭാഗമായ എച്ച്ആർഎക്‌സ് ഫിലിംസിന്റെ ബാനറിലാണ് നിർമ്മാണം. ഒടിടി പ്ലാറ്റ്‌ഫോമിൽ നിർമ്മാതാവ് എന്ന നിലയിൽ ഹൃത്വിക് റോഷൻ്റെ അരങ്ങേറ്റം കൂടിയാണ് ഈ സിരീസ്. 'സ്റ്റോം' എന്ന് പേരിട്ടിരിക്കുന്ന ഈ സിരീസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഒന്നാണ്. മുംബൈയാണ് കഥ നടക്കുന്ന പശ്ചാത്തലം.
അഭിനേതാക്കളും അണിയറപ്രവർത്തകരും
അജിത്പാൽ സിംഗ് ക്രിയേറ്ററും സംവിധായകനുമായ സിരീസിൻ്റെ രചന, അജിത്പാലിനൊപ്പം ഫ്രാൻസ്വ ലുണേൽ, സ്വാതി ദാസ് എന്നിവർ ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിരീസിൽ അലയ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശർമ, സബ ആസാദ് എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ട്. ഒടിടിയിൽ ഒരു നിർമ്മാതാവ് എന്ന നിലയിൽ അരങ്ങേറ്റം കുറിച്ചാനുള്ള ഏറ്റവും മികച്ച അവസരമാണ് 'സ്റ്റോം' തനിക്ക് മുന്നിലേക്ക് വച്ചതെന്ന് ഹൃത്വിക് റോഷൻ പ്രതികരിച്ചു.
ആഗോള പ്രേക്ഷകർക്ക് മുന്നിൽ
'അസംസ്കൃതമായ, നിരവധി അടരുകളുള്ള, പവർഫുൾ ആയ (ശക്തമായ), കണ്ടാല്‍ നാം മറക്കാത്ത കഥാപാത്രങ്ങളാണ് സിരീസിലേത്. ഗംഭീര അഭിനേതാക്കളാണ് അവരെ അവതരിപ്പിക്കുന്നതും. ഇന്ത്യൻ പ്രേക്ഷകരെ മാത്രമല്ല ആഗോള പ്രേക്ഷകരെ ആകർഷിക്കാനുള്ള മരുന്നും ഈ വെബ് സിരീസിൽ ഉണ്ട്. ലോകം മുഴുവനുമുള്ള പ്രേക്ഷകർ ഇത് കാണുന്നതിനായുള്ള കാത്തിരിപ്പിലാണ് ഞാൻ' - എന്ന് ഹൃത്വിക് റോഷൻ സിരീസിനെക്കുറിച്ച് അഭിപ്രായപ്പെട്ടു. ആമസോൺ പ്രൈം വീഡിയോയും ഏറെ പ്രാധാന്യത്തോടെയാണ് ഈ സിരീസിനെ കാണുന്നത്. നിർമ്മാണം വൈകാതെ ആരംഭിക്കാനിരിക്കുന്ന സിരീസിന്റെ റിലീസ് തീയതി പിന്നീട് പ്രഖ്യാപിക്കും.
പാർവതി തിരുവോത്തിൻ്റെ ഈ പുതിയ സംരംഭത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കുക.
Article Summary: Parvathy Thiruvoth in Hrithik Roshan produced global thriller series 'Storm'.
#ParvathyThiruvoth #HrithikRoshan #WebSeries #AmazonPrimeVideo #Storm #GlobalDebut