SWISS-TOWER 24/07/2023

പത്മാവതിന്റെ നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയിലേയ്ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 17.01.2018) വിവാദ ചിത്രമായ പത്മാവതിന്റെ നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയിലേയ്ക്ക്. ചില സംസ്ഥാനങ്ങള്‍ ചിത്രം റിലീസ് ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനെ തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ പരമോന്നത നീതിപീഠത്തെ സമീപിക്കാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചു. ഉടനെ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്നാണ് റിപോര്‍ട്ട്. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രം ചില മാറ്റങ്ങളോടെ റിലീസ് ചെയ്യാന്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അനുവാദം നല്‍കിയിരുന്നു. എന്നിട്ടും രാജസ്ഥാന്‍, യുപി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാരുകള്‍.

പത്മാവതിന്റെ നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയിലേയ്ക്ക്

ചിത്രം രാജ്യവ്യാപകമായി നിരോധിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നുമില്ലെന്ന് രജപുത്ര കര്‍ണിസേനയും വ്യക്തമാക്കിയിട്ടുണ്ട്. ഒരു കാരണവശാലും ചിത്രത്തിന്റെ പ്രദര്‍ശനം അനുവദിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Also, not refusing to budge from its stand, the Rajput Karni Sena has maintained that they will not accept anything short of a country-wide ban on the film starring Deepika Padukone, Shahid Kapoor and Ranveer Singh in lead roles.

K eywords: Padmaavat, padmavati, Padmaavat ban, Padmaavat release, Padmaavat Supreme Court, Sanjay Leela Bhansali, Deepika Padukone, Shahid Kapoor, Ranveer Singh,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia