ഊഴത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

 


കൊച്ചി: (www.kvartha.com 16.06.2017) മലയാളി സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഊഴത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പൃഥ്വിരാജ് നായകനായെത്തുന്ന ഊഴം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫാണ്.

ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷം ടീമംഗങ്ങളെല്ലാം ചേര്‍ന്നുള്ള സെല്‍ഫി പുറത്തുവിട്ടു.
സെല്‍ഫിയില്‍ പൃഥ്വിരാജ് ഒഴികെയുള്ള പ്രധാനപ്പെട്ടവരെല്ലാം ഉണ്ട്. പ്രതികാരത്തിന്റെ കഥപറയുന്ന ഊഴത്തില്‍ ബാലചന്ദ്രമേനോന്‍, നീരജ് മാധവ് , ദിവ്യ പിള്ള തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ജീത്തുവും പൃഥ്വിരാജും ഒരുമിച്ച മെമ്മറീസ് വലിയ വിജയം നേടിയിരുന്നു. ഇത് കുറ്റാന്വേഷണ ചിത്രമായിരുന്നു. പുതിയ സിനിമയും ഉദ്വേഗവും ആകാംക്ഷയും നല്‍കുന്നതാണ്.
ഊഴത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

SUMMARY: The Malayali audience has been eagerly waiting for Prithviraj and Jeethu Joseph's next venture titled 'Oozham', and it looks like their wait has finally come to an end.

Keywords: Malayali audience, Cinema, Entertainment,Eagerly waiting, Prithviraj, Jeethu Joseph, Next, Venture, Titled, Oozham, Looks like, Come to an end.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia