ഓം പുരിയുടെ മരണത്തില്‍ ദുരൂഹത; തലയ്‌ക്കേറ്റ മുറിവ് സംശയം ജനിപ്പിക്കുന്നു

 



മുംബൈ: (www.kvartha.com 09.01.2017) ഇതിഹാസ താരം ഓം പുരിയുടെ മരണത്തില്‍ ദുരൂഹത. ഹൃദയ സ്തംഭനം മൂലം മരണം സംഭവിച്ചുവെന്നായിരുന്നു ഇതുവരെയുള്ള റിപോര്‍ട്ടുകള്‍. എന്നാല്‍ മൃതദേഹത്തിന്റെ തലയില്‍ കണ്ടെത്തിയ മുറിവാണ് സംശയം ജനിപ്പിച്ചിരിക്കുന്നത്. മരിക്കുമ്പോള്‍ അദ്ദേഹം മദ്യലഹരിയിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഓം പുരിയെ അവസാനമായി ജീവനോടെ കണ്ട ്രൈഡവറേയും നിര്‍മ്മാതാവ് ഖാലിദ് കിദ്വൈയേയും പോലീസ് ചോദ്യം ചെയ്തു. ഓം പുരിയുടെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയാണ് ഖാലിദ്.

അന്നേ ദിവസം രാത്രി ഓം പുരി മദ്യപിച്ചിരുന്നതായി ഖാലിദ് പറഞ്ഞിട്ടുണ്ട്.

അദ്ദേഹം മദ്യപിച്ചിരുന്നു. മകന്‍ ഇഷാനെ കാണാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. അന്ന് വൈകിട്ട് അദ്ദേഹം വികാരഭരിതനായിരുന്നു. മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികതയുള്ളതായി അറിയില്ലെന്നും ഖാലിദ് പറഞ്ഞു.

ഹൃദയാഘാതമാണ് മരണകാരണമായി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ മരണം സ്വാഭാവികമല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു.

ഓം പുരിയുടെ മരണത്തില്‍ ദുരൂഹത; തലയ്‌ക്കേറ്റ മുറിവ് സംശയം ജനിപ്പിക്കുന്നു
ഓം പുരിയുടെ ഭാര്യ നന്ദിത പുരിയെ ചോദ്യം ചെയ്തുവെങ്കിലും അന്വേഷണത്തിന് ഗുണം ചെയ്യുന്ന ഒന്നും തന്നെ അവരില്‍ നിന്നും ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച രാവിലെയാണ് ഓം പുരി മരിച്ചത്.

SUMMARY: Contrary to the earlier reports about legendary actor Om Puri's death caused due to massive cardiac arrest, it has now being revealed that he was intoxicated at the time of his death, according to an India Today report.

Keywords: National, Entertainment, Om Puri
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia