Theru Teaser | 'പൊലീസുകാര്‍ക്ക് നൈറ്റ് ഡ്യൂടിയാണ് യഥാര്‍ഥ പള്‍സ്'; കിടിലന്‍ ഡയലോഗും ആക്ഷന്‍ സീനുകളുമായി 'തേര്' ടീസര്‍

 


കൊച്ചി: (www.kvartha.com) 'തേര്‍' എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. 'ജിബൂട്ടി'ക്ക് ശേഷം അമിത് ചക്കാലക്കല്‍-എസ് ജെ സിന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണിത്. 'പൊലീസുകാര്‍ക്ക് നൈറ്റ് ഡ്യൂടിയാണ് യഥാര്‍ഥ പള്‍സ്', കുറിക്ക് കൊള്ളുന്ന ഡയലോഗും ആക്ഷന്‍ സീനുകളുംപ്രേക്ഷകരെ ത്രിലടിപ്പിച്ചിരിക്കുകയാണ്.

ബ്ലൂഹില്‍ നെയ്ല്‍ കമ്യൂനികേഷന്റെ ബാനറില്‍ ജോബി പി സാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അമിത് ചക്കാലക്കലിനൊപ്പം കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിജയരാഘവന്‍, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാന്‍ഡര്‍, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നില്‍ജ കെ ബേബി, വീണ നായര്‍, റിയ സൈറ, സുരേഷ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

Theru Teaser | 'പൊലീസുകാര്‍ക്ക് നൈറ്റ് ഡ്യൂടിയാണ് യഥാര്‍ഥ പള്‍സ്'; കിടിലന്‍ ഡയലോഗും ആക്ഷന്‍ സീനുകളുമായി 'തേര്' ടീസര്‍

ഡിനില്‍ പി കെയാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ടി ഡി ശ്രീനിവാസാണ് ഛായാഗ്രഹണം. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: തോമസ് പി മാത്യൂ, എഡിറ്റര്‍: സംജിത് മുഹമ്മദ്, ആര്‍ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനിരുദ്ധ് സന്തോഷ്, സ്റ്റന്‍ഡ്‌സ്: വിക്കി മാസ്റ്റര്‍, ദിനേശ് കാശി, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേകപ്: ആര്‍ജി വയനാടന്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍: മനു ഡാവിഞ്ചി, പിആര്‍ഓ: പ്രതീഷ് ശേഖര്‍.



Keywords:  Kochi, News, Kerala, Cinema, Entertainment, Actor, Official Teaser of new movie Theru
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia