കമലിനെതിരായ പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല, പാവം എം ടി സാറിനെ വെറുതെ വിടണം: മോഹന്‍ ലാല്‍
Jan 10, 2017, 14:45 IST
കൊച്ചി: (www.kvartha.com 10.01.2017) സംവിധായകന്‍ കമലിനെതിരായ പ്രതിഷേധത്തെ കുറിച്ച് താനറിഞ്ഞിരുന്നില്ലെന്ന് പ്രമുഖ നടന്‍ മോഹന്‍ ലാല്‍. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ഓരോന്നും സംഭവിക്കണമെന്നുണ്ട്. ഇതും അതുപോലെ സംഭവിച്ചതായി കരുതിയാല്‍ മതിയെന്നും മോഹന്‍ ലാല്‍ പറഞ്ഞു.
നോട്ട് നിരോധനത്തിനെതിരെ പ്രതികരിച്ച പ്രമുഖ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തര്‍ക്കും ഓരോ നിലപാടുകളായിരിക്കും. പാവം എംടി സാറിനെ വെറുതെ വിടണമെന്നാണ് തന്റെ മനസില്‍ തോന്നുന്നതെന്നും ലാല്‍ പറഞ്ഞു.
'ഞാന്‍ യുഎസിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് കേരളത്തില്‍ എത്തിയത്. അതിനാല്‍ കമലിനെതിരായ പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞു.
നോട്ട് നിരോധനത്തിനെതിരെ പ്രതികരിച്ച പ്രമുഖ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തര്‍ക്കും ഓരോ നിലപാടുകളായിരിക്കും. പാവം എംടി സാറിനെ വെറുതെ വിടണമെന്നാണ് തന്റെ മനസില്‍ തോന്നുന്നതെന്നും ലാല്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.