SWISS-TOWER 24/07/2023

സിനിമ തീയേറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനമായില്ല, അനുകൂല സാഹചര്യമായിട്ടില്ല: മന്ത്രി സജി ചെറിയാന്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 16.09.2021) സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനമായില്ലെന്നും നിലവിലെ കോവിഡ് സാഹചര്യം തീയറ്റര്‍ തുറക്കാന്‍ അനുകൂലമല്ലെന്നും മന്ത്രി സജി ചെറിയാന്‍. തീയറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍കാര്‍ ഇടപടല്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 
Aster mims 04/11/2022

സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത് ഘട്ടം ഘട്ടമായിട്ടാണ്. ആദ്യപടിയായി സീരിയല്‍ ഷൂടിംഗ് അനുവദിച്ചു. പിന്നീട് സിനിമാ ഷൂടിംഗ് അനുവദിച്ചു. ഇപ്പോള്‍ സ്‌കളൂകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അടുത്ത ഘട്ടത്തില്‍ തീയേറ്ററുകള്‍ തുറക്കാനും അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത നാല് മാസത്തേക്ക് കൂടി തീയേറ്റര്‍ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഡിസംബര്‍ വരെയെങ്കിലും കാത്തിരിക്കണമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

സിനിമ തീയേറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനമായില്ല, അനുകൂല സാഹചര്യമായിട്ടില്ല: മന്ത്രി സജി ചെറിയാന്‍

ഓണത്തിന് മുമ്പ് തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകള്‍ സര്‍കാരിനെ സമീപിച്ചിരുന്നു. തീയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി ശരിയല്ലെന്നാണ് ഇവര്‍ സര്‍കാരിനെ അറിയിച്ചത്.

Keywords:  Kochi, News, Kerala, Minister, Cinema, Theater, COVID-19, Entertainment, No final decision on opening of cinema theaters, no favorable situation: Minister Saji Cherian.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia