SWISS-TOWER 24/07/2023

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ആര്‍ ആര്‍ ആര്‍' ടികറ്റ് ബുകിങ് ആരംഭിച്ചു

 


ADVERTISEMENT

മുംബൈ: (www.kvartha.com 21.03.2022) സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ആര്‍ ആര്‍ ആര്‍' എന്ന ചിത്രത്തിന്റെ ടികറ്റ് ബുകിങ് കേരളത്തിലും ആരംഭിച്ചു. ചിത്രത്തിന്റെ പാന്‍ ഇന്ത്യന്‍ പ്രൊമോഷന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ പ്രീ റിലീസ് ഇവെന്റുകളില്‍ തിരക്കിലാണ് ആര്‍ ആര്‍ ആര്‍ താരങ്ങളും സംവിധായകനും. സംവിധായകന്‍ എസ് എസ് രാജമൗലി, ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരണ്‍ തേജ എന്നിവര്‍ ഗുജറാതിലെ ഏകതാ പ്രതിമ സന്ദര്‍ശിച്ചപ്പോള്‍ തീയും വെള്ളവും ഏകതാ പ്രതിമക്ക് മുന്നില്‍ കണ്ടുമുട്ടിയപ്പോള്‍ എന്നാണ് രാജമൗലി വിശേഷിപ്പിച്ചത്.

ആര്‍ ആര്‍ ആര്‍ ചിത്രത്തില്‍, ജൂനിയര്‍ എന്‍ ടി ആറും റാം ചരണും അഗ്‌നിയുടെയും ജലത്തിന്റെയും പ്രതീകമായ കഥാപാത്രങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്. കേരളത്തില്‍ കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ബാഹുബലിയെക്കാള്‍ ഒരുപടി മുന്നില്‍ ആര്‍ ആര്‍ ആര്‍ എത്തുമെന്ന് രാജമൗലിയുടെ വാക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. ഇന്‍ഡ്യന്‍ സിനിമ ചരിത്രത്തില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് ആര്‍ ആര്‍ ആര്‍. 650 കോടി രൂപയാണ് ചിത്രത്തിന്റെ ചിത്രീകരണത്തിന് വിനിയോഗിച്ചത് എന്നാണ് റിപോര്‍ടുകള്‍. 350 കോടി മുതല്‍ മുടക്കില്‍ ചെയ്ത ബാഹുബലിയെക്കാള്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഗംഭീര ചലച്ചിത്രാനുഭവം നല്‍കുന്ന വിസ്മയമായിരിക്കും ആര്‍ ആര്‍ ആര്‍.

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ആര്‍ ആര്‍ ആര്‍' ടികറ്റ് ബുകിങ് ആരംഭിച്ചു

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷകളിലും സ്‌ക്രീനുകളിലും റിലീസ് ചെയ്യുന്ന ആര്‍ ആര്‍ ആര്‍ കേരളത്തില്‍ പ്രൊഡ്യൂസര്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് വിതരണം ചെയ്യുന്നത് . കേരളത്തില്‍ ഗംഭീര തിയേറ്റര്‍ റിലീസ് ആണ് എച്ച് ആര്‍ പിക്‌ചേഴ്‌സ് ഒരുക്കുന്നത്.

എസ് എസ് രാജമൗലിയുടെ പുതിയ അഭിമുഖത്തില്‍ കേരളത്തില്‍ നിന്ന് എന്നും തന്റെ ചിത്രങ്ങള്‍ക്ക് കിട്ടിയ പ്രേക്ഷക സ്വീകാര്യതക്കു നന്ദി രേഖപ്പെടുത്തുകയും കേരളത്തിലെ സിനിമാസ്വാദകര്‍ക്കുള്ള തന്റെ പുതുവര്‍ഷ സമ്മാനമാണ് ആര്‍ ആര്‍ ആര്‍ എന്ന് രാജമൗലി പറഞ്ഞു. കേരളത്തില്‍ ആര്‍ ആര്‍ ആര്‍ ന്റെ പ്രദര്‍ശനം മാര്‍ച് 25 രാവിലെ ആറ് മണി മുതല്‍ ആരംഭിക്കും.

Keywords:  Mumbai, News, National, Cinema, Entertainment, Actor, RRR, New movie RRR ticket booking started.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia