Maamannan | തീയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച 'മാമന്നന്‍' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) തീയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച തമിഴ് ചിത്രം 'മാമന്നന്‍' ഒടിടിയിലേക്ക്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നത്. ജൂലൈ 27 നാണ് സ്ട്രീമിംഗ് ആരംഭിക്കുക. മാരി സെല്‍വരാജ് ഒരുക്കിയ ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ വടിവേലു ആണ് എത്തിയത്. 
Aster mims 04/11/2022

ഉദയനിധി സ്റ്റാലിനും ഫഹദ് ഫാസിലുമാണ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നായികയായി എത്തിയത് കീര്‍ത്തി സുരേഷ് ആയിരുന്നു. ജൂണ്‍ 29നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം ആദ്യ വാരം കൊണ്ട് മാത്രം നേടിയത് 40 കോടി രൂപ ആയിരുന്നു. 

Maamannan | തീയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച 'മാമന്നന്‍' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

രണ്ട് വാരം കൊണ്ട് കേരളത്തില്‍ നിന്ന് ചിത്രം 2.5 കോടി നേടിയിരുന്നതായും റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് ഉദയനിധി സ്റ്റാലിന്‍ ആണ്. ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, സുനില്‍ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എന്‍ ബി കതിര്‍, പത്മന്‍, രാമകൃഷ്ണന്‍, മദന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാരി സെല്‍വരാജ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. 

Keywords: Chennai, News, National, New Movie, Maamannan, OTT, Release, New Movie Maamannan OTT release date announced.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script