New Movie | പ്രിയദര്‍ശന്റെ 'കൊറോണ പേപ്പേഴ്‌സി'ന്റെ ടൈറ്റില്‍ ലുക് പോസ്റ്റര്‍ പുറത്തിറക്കി; റിലീസ് പ്രഖ്യാപിച്ചു
കൊച്ചി: (www.kvartha.com) പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'കൊറോണ പേപ്പേഴ്‌സ്' എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക് പോസ്റ്റര്‍ പുറത്തിറക്കി. ഒരു കൈത്തോക്ക് ഒളിപ്പിക്കാനായി അതേ ആകൃതിയില്‍ വെട്ടിയെടുത്ത കടലാസ് കെട്ടും തോക്കിന്റെ ഒരു ചെറുഭാഗവുമാണ് പോസ്റ്ററില്‍ കാണാനാവുക. ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഗായത്രി ശങ്കര്‍ ആണ് നായികയായി എത്തുന്നത്. ശ്രീ ഗണേഷിന്റേതാണ് ചിത്രത്തിന്റെ കഥ. തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂടീവ് പ്രൊഡ്യൂസര്‍.
സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Keywords: Kochi, News, Kerala, Cinema, Entertainment, New movie Corona Papers' release announced.