New Movie | ഡിറ്റക്ടീവ് നന്ദയായി എത്തുന്നു നരെയ്ന്‍; 'അദൃശ്യം' നവംബര്‍ 18ന് തീയേറ്ററുകളിലേക്ക്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന 'അദൃശ്യം' എന്ന ചിത്രം നവംബര്‍ 18ന് തീയേറ്ററുകളിലേക്കെത്തും. നരെയ്ന്‍ അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് നന്ദ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. ജോജു ജോര്‍ജ്, ശറഫുദ്ദീന്‍, കയല്‍ ആനന്ദി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ജുവിസ് പ്രൊഡക്ഷന്‌സുമായി ചേര്‍ന്ന് യുഎഎന്‍ ഫിലിം ഹൗസ്, എഎഎആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകള്‍ സംയുക്തമായാണ് നിര്‍മാണം. മലയാളത്തിനൊപ്പം തമിഴിലും ഒരേസമയം റിലീസ് ചെയ്യുന്ന ത്രില്ലര്‍ ഡ്രാമ ചിത്രത്തിന്റെ തമിഴ് പേര് 'യുകി' എന്നാണ്.
പാക്ക്യരാജ് രാമലിംഗം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന്‍ രാജ് പാട്ടുകളും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
Keywords: Kochi, News, Kerala, Cinema, Entertainment, Theater, New movie Adrishyam released on november 18.