മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം 'മാമാങ്കം'; കരുത്തുറ്റ കഥാപാത്രവുമായി ഉണ്ണി മുകുന്ദനും, ചിത്രത്തിലെ ലുക്ക് പുറത്തുവിട്ടു
Sep 23, 2019, 14:43 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 23.09.2019) മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം 'മാമാങ്കം'. ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രവുമായി എത്തുന്ന ഉണ്ണി മുകുന്ദന്റെ ലുക്ക് പുറത്തുവിട്ടു. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. വാളില്‍ നിന്ന് ഇറ്റുവീണ രക്തം വസ്ത്രത്തിലേക്കും പടര്‍ന്ന നിലയിലാണ് പോസ്റ്ററിലെ കഥാപാത്രം.
ഉണ്ണിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കുമെന്ന് കരുതപ്പെടുന്ന ഈ കഥാപാത്രത്തിന്റെ പോസ്റ്ററിനൊപ്പം അണിയറ പ്രവര്‍ത്തകര്‍ കുറിച്ചത് ഇങ്ങനെ:
വള്ളുവനാടന്‍ മണ്ണില്‍ രാജ്യസ്നേഹം ജ്വലിപ്പിച്ചു കൊണ്ട് മണ്മറഞ്ഞു പോയ ധീരന്മാര്‍ക്കിടയില്‍ സൂര്യശോഭയോടെ തിളങ്ങി നില്‍ക്കും ചന്ദ്രോത്തെ വീരയോദ്ധാക്കള്‍.. പകയുടെ, പോരാട്ടത്തിന്റെ, ദേശ സ്നേഹത്തിന്റെ, ആത്മ നൊമ്പരങ്ങളുടെ, സ്നേഹ ബന്ധങ്ങളുടെ, ആലയില്‍ ഉരുകുമ്പോളും ചോര വീഴ്ത്തിക്കൊണ്ട് അവരൊരു കൊടുങ്കാറ്റായി ആഞ്ഞടിച്ചു.. കാലമവരെ ചാവേറുകളായി വാഴ്ത്തി.. ചന്ദ്രോത്തെ ധീരന്മാര്‍ ചരിത്രമെഴുതി.. മാമാങ്കമവരെ അനശ്വരതയുടെ ഇതിഹാസങ്ങളാക്കി...
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Entertainment, Cinema, Actor, Mammootty, New malayalam movie Mamangam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.