Movie Indira | ഗുരു സോമസുന്ദരം-ആശാ ശരത് ആദ്യമായി ഒന്നിക്കുന്നു; 'ഇന്ദിര' ചിത്രീകരണം ആരംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ഗുരു സോമസുന്ദരം, ആശ ശരത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ 'ഇന്ദിര'യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും തുടര്‍ന്ന് ചിത്രീകരണവും കൊച്ചി ചുള്ളിക്കല്‍ പുളിക്കന്‍ ഹൗസിലാണ് ആരംഭിച്ചത്. മുകേഷ്, വിജയ് നെല്ലിസ്, അഞ്ജു കുര്യന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Movie Indira | ഗുരു സോമസുന്ദരം-ആശാ ശരത് ആദ്യമായി ഒന്നിക്കുന്നു; 'ഇന്ദിര' ചിത്രീകരണം ആരംഭിച്ചു

ചിത്രത്തില്‍ ഇന്ദിര എന്ന കഥാപാത്രത്തെ ആശാ ശരത്താണ് അവതരിപ്പിക്കുന്നത്. മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിന്റെ സംവിധായകനായ ഷാനു സമദാണ് ഇന്ദിരയുടെ രചന നിര്‍വഹിക്കുന്നത്. സലിം കുമാര്‍, പ്രേം കുമാര്‍, ഡോക്ടര്‍ റോണി, രചന നാരായണന്‍ കുട്ടി, നന്ദു പൊതുവാള്‍, മാളവിക മേനോന്‍, ആനന്ദ് റോഷന്‍, അഡാട്ട് ഗോപാലന്‍, ആലിസ്, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്.
Aster mims 04/11/2022

Movie Indira | ഗുരു സോമസുന്ദരം-ആശാ ശരത് ആദ്യമായി ഒന്നിക്കുന്നു; 'ഇന്ദിര' ചിത്രീകരണം ആരംഭിച്ചു

ഷിജു എം ഭാസ്‌കറാണ് ഛായാഗ്രഹണം. എഡിറ്റിംഗ് അയൂബ് ഖാന്‍, സംഗീതം കേദാര്‍, പ്രോജെക്ട് ഡിസൈനര്‍: എന്‍ എം ബാദുഷ, ചീഫ് അസോസിയേറ്റ് മനീഷ് ബാലകൃഷ്ണന്‍, ക്രീയേറ്റീവ് ഡയറക്ടര്‍ വിജയ് നെല്ലിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, പ്രൊഡക്ഷന്‍ മാനേജര്‍ നിബിന്‍ നവാസ്, നിജിന്‍ നവാസ്, ഫിനാന്‍സ് മാനേജര്‍ ശങ്കര്‍, മേകപ് റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം ബബിഷ കെ ആര്‍, ആര്‍ട്ട് സഹസ് ബാല, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Movie Indira | ഗുരു സോമസുന്ദരം-ആശാ ശരത് ആദ്യമായി ഒന്നിക്കുന്നു; 'ഇന്ദിര' ചിത്രീകരണം ആരംഭിച്ചു

Keywords:  Kochi, News, Kerala, Cinema, Entertainment, Actor, Actress, New malayalam movie Indira's shooting started.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia