ഓം പുരിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു; ഇതുവരെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല

 



മുംബൈ: (www.kvartha.com 11.01.2017) ബോളീവുഡ് ഇതിഹാസ താരം ഓം പുരിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. മരണം സംഭവിച്ച വെള്ളിയാഴ്ച രാത്രി വെര്‍സോവ ഫ്‌ലാറ്റില്‍ എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. ഓം പുരിയുടെ അവസാന നിമിങ്ങളെ കുറിച്ചറിയാന്‍ അദ്ദേഹവുമായി ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും കേസിന് ഗുണം ചെയ്യുന്നതൊന്നും ലഭ്യമായിട്ടില്ല.

അതേസമയം കേസില്‍ നിര്‍ണ്ണായക തെളിവായ ഓം പുരിയുടെ മൊബൈല്‍ ഫോണ്‍ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഈ ഫോണ്‍ ഓം പുരിയില്‍ നിന്നും അകന്ന് താമസിക്കുകയായിരുന്ന ഭാര്യ നന്ദിതയുടെ കൈവശമാണെന്നാണ് സൂചന.

എന്നാല്‍ ഫോണ്‍ ആവശ്യപ്പെട്ട് നന്ദിതയെ സമീപിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. അന്ത്യകര്‍മ്മങ്ങള്‍ നടക്കുന്നതിനാല്‍ ഈ സാഹചര്യത്തില്‍ കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്.

ഓം പുരിയുടെ മൃതദേഹത്തില്‍ തലയ്‌ക്കേറ്റ മുറിവാണ് പോലീസില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാണ്. നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ ഓം പുരി ആരെയെങ്കിലും സഹായത്തിന് വിളിച്ചിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം.
ഓം പുരിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു; ഇതുവരെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല

SUMMARY: Mystery over what happened in wee hours of Friday when actor Om Puri passed away at his Versova flat remains a mystery.

Keywords: Entertainment, Om Puri, Death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia