MS Dhoni | ധോണിയുടെ ബയോപിക് 'എം.എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി' വീണ്ടും റിലീസിനൊരുങ്ങുന്നു

 


ഹൈദരാബാദ്: (www.kvartha.com) മഹേന്ദ്രസിങ് ധോണിയുടെ ബയോപിക് 'എം.എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി' വീണ്ടും തീയേറ്ററുകളിലേക്ക്. അദ്ദേഹത്തിന്റെ 42-ാം പിറന്നാളിനോടനുബന്ധിച്ച് ജൂലൈ ഏഴിനാണ് ചിത്രം ഹൈദരാബാദില്‍ റിലീസിനൊരുങ്ങുന്നത്. തെലുങ്ക് പതിപ്പാണ് റിലീസ് ചെയ്യുന്നത്. 

നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്തത്. തീയേറ്ററുകളില്‍ വന്‍ വിജയം സ്വന്തമാക്കാന്‍ ഈ ചിത്രത്തിന് സാധിച്ചു. 104  കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ഏകദേശം 216  കോടിയോളം നേടി. അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത്തായിരുന്നു ധോണിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

MS Dhoni | ധോണിയുടെ ബയോപിക് 'എം.എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി' വീണ്ടും റിലീസിനൊരുങ്ങുന്നു

അനുപം ഖേര്‍, കിയാര അദ്വാനി,  ദിശ  പടാനി, ഭൂമിക ചൗള, ക്രാന്തി പ്രകാശ് ജാ, അലോക് പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങളെ അവതരിപ്പിച്ചത്. ധോണിയുടെ ബാല്യാകാലം മുതല്‍ ഇന്‍ഡ്യന്‍ ക്രികറ്റ് ടീം ക്യാപ്റ്റനായി 2011 ല്‍ വേള്‍ഡ് കപ് നേടിയതുവരെയുള്ള യാത്രയാണ് ചിത്രത്തിലുളളത്. 

Keywords: News, National, Cinema, Entertainment, MS Dhoni, 'M.S. Dhoni: The Untold Story' to re-release on July 7.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia