ദേവി വേഷത്തില്‍ നയന്‍താര എത്തുന്ന ചിത്രം 'മൂക്കുത്തി അമ്മന്‍'; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
Jun 5, 2020, 12:44 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 05.06.2020) ദേവി വേഷത്തില്‍ നയന്‍താര എത്തുന്ന 'മൂക്കുത്തി അമ്മന്‍' ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ആര്‍ ജെ ബാലാജിയും എന്‍ ജെ ശരവണനും ഒരുക്കുന്ന ചിത്രത്തിലെ പ്രധാനകഥാപാത്രമായെത്തുന്നത് നയന്‍താരയാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്.
ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങള്‍ നിറഞ്ഞ ജീവിതത്തിലേക്ക് ദേവി മൂക്കുത്തി അമ്മന്‍ കടന്നു വരുന്നതോടെയുള്ള സംഭവ വികാസങ്ങളാണ് 'മൂത്തുക്കി അമ്മന്‍' പറയുന്നത്. ചിത്രത്തില്‍ ഉര്‍വശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും മറ്റു കഥാപാത്രങ്ങളായെത്തുന്നു. ഇശാരി ഗണേഷാണ് നിര്‍മാണം. ഭക്തി ചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
#MookuthiAmman on spot 📸 pic.twitter.com/pwXGqsGbUw— Nayanthara✨ (@NayantharaU) June 4, 2020
Keywords: Chennai, News, National, Cinema, Entertainment, Photo, Actress, Nayan Thara, Goddess, Mookuthi Amman, Mookuthi Amman: New stills of Nayanthara as Goddess

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.