മോഹന്‍ലാലിന്റെ 'ആറാട്ട്' തീയേറ്ററുകളില്‍ തന്നെ; റിലീസ് തീയതി പ്രഖ്യാപിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 28.10.2021) മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം 'ആറാട്ട്' ഫെബ്രുവരി 10ന് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. 
Aster_MIMS

'ആറാട്ട്' ഒരു ആക്ഷന്‍ കോമഡി എന്റര്‍ടെയിനറായിരിക്കുമെന്നാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ നേരത്തെ അറിയിച്ചിരുന്നത്. 2255 നമ്പരുള്ള കറുത്ത ബെന്‍സ് കാറില്‍ മോഹന്‍ലാല്‍ വന്നിറങ്ങുന്ന സ്‌നീക്ക് പീക്കും പോസ്റ്റെറും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങായിരുന്നു. 

മോഹന്‍ലാലിന്റെ 'ആറാട്ട്' തീയേറ്ററുകളില്‍ തന്നെ; റിലീസ് തീയതി പ്രഖ്യാപിച്ചു

ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Keywords:  Kochi, News, Kerala, Cinema, Entertainment, Actor, Mohanlal, Mohanlal's new movie 'Aarattu' release date announced
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia