മോഹന്‍ലാല്‍ എന്ന വലിയ ആല്‍മരത്തിനു മുന്നില്‍ ഞാന്‍ ഒരു ചെറിയ കൂണ്‍; ഒരിക്കലും ഞങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് തമിഴ് സൂപ്പര്‍താരം സൂര്യ

 


കൊച്ചി: (www.kvartha.com 18.09.2019) മോഹന്‍ലാല്‍ എന്ന വലിയ ആല്‍മരത്തിനു മുന്നില്‍ ഞാന്‍ ഒരു ചെറിയ കൂണ്‍, ഒരിക്കലും ഞങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് തമിഴ് സൂപ്പര്‍താരം സൂര്യ. മഹാനടന്‍ മോഹന്‍ലാലും തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയും ഒരുമിക്കുന്ന 'കാപ്പാന്‍' എന്ന സിനിമയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂര്യ.

മോഹന്‍ലാലിന്റെ അഭിനയത്തിന് മുന്നില്‍ താന്‍ നിസാരനാണെന്നും അദ്ദേഹം പറഞ്ഞു. 'സൂപ്പര്‍സ്റ്റാര്‍സ് സൂര്യ ആന്‍ഡ് മോഹന്‍ലാല്‍' എന്ന് വേദിയില്‍ താരങ്ങളുടെ പേര് അനൗണ്‍സ് ചെയ്തപ്പോഴും 'അദ്ദേഹത്തിന്റെ പേരാണ് ആദ്യം പറയേണ്ടത്, എന്റെ പേര് അത് കഴിഞ്ഞു മതി' എന്നാണ് സൂര്യ പറഞ്ഞത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നുവെന്നും ഒപ്പം അഭിനയിക്കാന്‍ സാധിച്ചത് സംവിധായകന്‍ കെ വി ആനന്ദ് വഴിയാണെന്നും ഇതിന് അദ്ദേഹത്തിനോട് നന്ദിയുള്ളവനായിരിക്കുമെന്നും സൂര്യ പറഞ്ഞു. മോഹന്‍ലാലിനൊപ്പം വേദിയില്‍ നില്‍ക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മോഹന്‍ലാല്‍ എന്ന വലിയ ആല്‍മരത്തിനു മുന്നില്‍ ഞാന്‍ ഒരു ചെറിയ കൂണ്‍; ഒരിക്കലും ഞങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് തമിഴ് സൂപ്പര്‍താരം സൂര്യ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Kerala, Cinema, Entertainment, Actor, Mohanlal, Mohanlal is the greatest actor; Tamil superstar surya
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia