സിനിമകള്‍ ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തീയേറ്ററില്‍, ഒടിടി പ്ലാറ്റ്‌ഫോമില്‍ നല്‍കിയാല്‍ വ്യവസായം തകരുമെന്നും മന്ത്രി സജി ചെറിയാന്‍

 


കൊച്ചി: (www.kvartha.com 29.10.2021) സിനിമകള്‍ ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തീയേറ്ററിലെന്നും ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമകള്‍ നല്‍കിയാല്‍ വ്യവസായം തകരുമെന്നും മന്ത്രി സജി ചെറിയാന്‍. തീയേറ്ററുകള്‍ ഇല്ലാത്ത സമയത്താണ് ഒടിടിയെ ആശ്രയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം സംസ്ഥാനത്ത് മലയാള സിനിമകളുടെ തീയേറ്റര്‍ റിലീസ് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. റിലീസിംഗ് സംബന്ധിച്ച ആശങ്കകള്‍ക്ക് ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹാരമായതോടെയാണ് മലയാള സിനിമകള്‍ തീയേറ്ററിലെത്തുന്നത്. ജോജു ജോര്‍ജ് നായകനായി എത്തുന്ന ചിത്രം 'സ്റ്റാര്‍' ആണ് ആദ്യ തീയേറ്റര്‍ ചിത്രം. 

സിനിമകള്‍ ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തീയേറ്ററില്‍, ഒടിടി പ്ലാറ്റ്‌ഫോമില്‍ നല്‍കിയാല്‍ വ്യവസായം തകരുമെന്നും മന്ത്രി സജി ചെറിയാന്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് നവംബര്‍ 12ന് തീയറ്ററിലൂടെ പ്രേക്ഷകരിലേക്കെത്തും. ജോയ് മാത്യു, മാമുക്കോയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുലരി ബഷീര്‍ സംവിധാനം ചെയ്ത ക്യാബിന്‍ എന്ന ചിത്രവും വെള്ളിയാഴ്ച തീയേറ്ററിലെത്തും. 

Keywords:  Kochi, News, Kerala, Theater, Cinema, Entertainment, Minister, Minister Saji Cherian says that movies must first be shown in theaters, Industry will collapse if OTT is given on platform
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia