ജെറി അമല്‍ ദേവിനും നെടുമുടി വേണുവിനും കെ എസ് ചിത്രക്കും മയില്‍പ്പീലി 2020 പുരസ്‌കാരം

 


കണ്ണൂര്‍: (www.kvartha.com 10.09.2020) കൃഷണജ്വല്‍സും ശിവോഹം ടെംബിള്‍ ഓഫ് കോഷ്യസ്നസ്സ് ട്രസ്റ്റും വര്‍ഷം തോറും ജന്മാഷ്ടമി നാളില്‍ നല്‍കി വരുന്ന മയില്‍പ്പീലി പുരസ്‌കാരം 2020 പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, പ്രശസ്ത നടന്‍ നെടുമുടി വേണു, ഗായിക കെ എസ് ചിത്ര എന്നിവര്‍ക്കാണ് ഇത്തവണ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. 50000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പി മനോജ് കുമാര്‍ രൂപകല്‍പ്പന ചെയ്യ്ത ശില്പ്പവും അടങ്ങിയതാണ് അവാര്‍ഡെന്ന് കൃഷണ ജ്വല്‍സ് മാനേജിംങ്ങ് പാര്‍ടണറും അവാര്‍ഡ് കമ്മിറ്റി രക്ഷാധികാരിയുമായ ഡോ. സി വി രവീന്ദ്രനാഥ് അറിയിച്ചു. 

കൃഷ്ണാജ്വല്‍സിന്റെ 35-ാം വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചാണ് ഈ വര്‍ഷം അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ സാമൂഹ്യ സംസ്‌കാരിക മേഖലകളിലുള്ള 35 മഹത് വ്യക്തികളെ മയില്‍പ്പീലി പുരസ്‌കാരം നല്‍കി ആദരിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗല്‍ഭമതികളായ 35 വനിതകളെ സ്ത്രീ ശക്തി പുരസ്‌കാരം നല്‍കി ആദരിക്കുകയും, 3500 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുകയും പഠനത്തില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

ജെറി അമല്‍ ദേവിനും നെടുമുടി വേണുവിനും കെ എസ് ചിത്രക്കും മയില്‍പ്പീലി 2020 പുരസ്‌കാരം

35-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഭാഗ്യ മത്സരവും ഒരുക്കിയതായി കൃഷണ ജ്വല്ലറി മാനേജിംങ് പാര്‍ട്നര്‍  ഡോ. സി വി രവീന്ദ്രനാഥ് അറിയിച്ചു. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി പി ദിവ്യ(ചെയര്‍മാന്‍), പ്രൊഫ. കെ വി ഫിലോമിന (കണ്‍വീനര്‍), സി വി മനോഹരന്‍ (സെക്രട്ടറി), ടി മിലേഷ് കുമാര്‍ (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Keywords:  Kannur, News, Kerala, Award, Students, Mayilpeeli 2020 Award, Jerry Amal Dev, Nedumudi Venu, KS Chithra, Cinema, Entertainment, Mayilpeeli 2020 Award for Jerry Amal Dev, Nedumudi Venu and KS Chithra
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia