മലയാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ 'ആകാശഗംഗ'യുടെ രണ്ടാം ഭാഗം തീയ്യേറ്ററുകളിലേക്ക്; ശബ്ദസംവിധാനവും ദൃശ്യാവിഷ്‌കരണവും പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായിരിക്കുമെന്ന് വിനയന്‍

 


കൊച്ചി: (www.kvartha.com 31.10.2019) മലയാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ 'ആകാശഗംഗ'യുടെ രണ്ടാം ഭാഗം തീയ്യേറ്ററുകളിലേക്ക്. വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം വെള്ളിയാഴ്ചയാണ് പ്രദര്‍ശനത്തിന് എത്തുക. ചിത്രത്തിന് കേരളത്തില്‍ 160 സ്‌ക്രീനുകളും ബംഗളൂരുവില്‍ 25 സ്‌ക്രീനുകളുമാണ് ഉള്ളത്. വെള്ളിയാഴ്ചത്തെ റിലീസ് കേരളത്തിലും ബംഗളൂരുവിലും മാത്രമായിരിക്കും.

ചെന്നൈ, മുംബൈ, ദില്ലി തുടങ്ങി മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും ജിസിസിയിലും ചിത്രം അടുത്ത ആഴ്ചയാവും തീയേറ്ററുകളിലെത്തുകയെന്ന് വിനയന്‍ അറിയിച്ചു. 'ആകാശഗംഗയുടെ ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ശബ്ദസംവിധാനത്തിലും ഹൊററിന്റെ ദൃശ്യാവിഷ്‌കരണത്തിലുമൊക്കെ ഈ ചിത്രം പ്രേക്ഷകന് ഒരു പുത്തന്‍ അനുഭവം പ്രദാനം ചെയ്യുമെന്ന് സംവിധായകന്‍ വിനയന്‍ ഉറപ്പുനല്‍കി. 1999ലാണ് വിനയന്റെ കരിയറിലെ പ്രധാന സിനിമകളിലൊന്നായ ആകാശഗംഗ പുറത്തെത്തിയത്.

മലയാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ 'ആകാശഗംഗ'യുടെ രണ്ടാം ഭാഗം തീയ്യേറ്ററുകളിലേക്ക്; ശബ്ദസംവിധാനവും ദൃശ്യാവിഷ്‌കരണവും പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായിരിക്കുമെന്ന് വിനയന്‍

ഹൊറര്‍ കോമഡി വിഭാഗത്തില്‍പെട്ട ചിത്രം തീയേറ്ററുകളില്‍ വലിയ സാമ്പത്തികവിജയം നേടിയിരുന്നു. പുതുമുഖം ആരതിയാണ് നായിക. രമ്യ കൃഷ്ണന്‍, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഖദ, ഇടവേള ബാബു, റിയാസ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Kerala, Cinema, Entertainment, Director, Actor, Actress, New Malayalam movie Aakasha Ganga 2 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia