പ്രേക്ഷക മനസിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ആകാശഗംഗയുടെ രണ്ടാം ഭാഗം നവംബര്‍ ഒന്ന് മുതല്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 14.09.2019) പ്രേക്ഷക മനസിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ആകാശഗംഗയുടെ രണ്ടാം ഭാഗം നവംബര്‍ ഒന്ന് മുതല്‍. 1999ല്‍ പുറത്തിറങ്ങിയ ആകാശഗംഗ ഗംഭീര വിജയം കൈവരിച്ച ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമായിരുന്നു.

പ്രേക്ഷക മനസിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ആകാശഗംഗയുടെ രണ്ടാം ഭാഗം നവംബര്‍ ഒന്ന് മുതല്‍

മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നത്. വിനയന്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ പറയുന്നത്.

പ്രേക്ഷക മനസിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ആകാശഗംഗയുടെ രണ്ടാം ഭാഗം നവംബര്‍ ഒന്ന് മുതല്‍

രമ്യ കൃഷ്ണന്‍, സിദ്ദീഖ്, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഖദ, ഇടവേള ബാബു തുടങ്ങിയവര്‍ ആകാശഗംഗ-2ല്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ആകാശഗംഗ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് ആകാശഗംഗയുടെ രണ്ടാം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Kerala, Cinema, Entertainment, Malayalam horror film Akashaganga 2
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia