'ലൂസിഫര്‍' തെലുങ്ക് റീമേക് പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു; 'സ്റ്റീഫന്‍ നെടുമ്പള്ളി'യായ ചിരഞ്ജീവിക്ക് പ്രണയിനിയായി നയന്‍താര
Jun 29, 2021, 13:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 29.06.2021) ലൂസിഫര്‍ തെലുങ്ക് റീമേക് പ്രീ പ്രൊഡക്ഷന്‍ തുടങ്ങി. ചിരഞ്ജീവിയെ നായകനാക്കി തമിഴിലെ സൂപെര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. 'ചിരു 153' ആയി ഒരുങ്ങുന്ന സിനിമയുടെ മ്യൂസിക് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.

എസ് തമന്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. നയന്‍താരയാണ് നായകകഥാപാത്രത്തിന്റെ പ്രണയിനിയായി എത്തുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമായിരിക്കുമെന്നാണ് റിപോര്‍ട്. എന്‍ വി പ്രസാദ് ആണ് തെലുങ്ക് ലൂസിഫര്‍ നിര്‍മാണം ചെയ്യുന്നത്.
ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയി ഇന്‍ഡ്യയ്ക്ക് പുറത്തും കേരളത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും വിലസുന്ന നായകനായാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അഭിനയിച്ചത്. എന്നാല്‍ മലയാളത്തില്‍ മാസ് പൊളിറ്റികല്‍ ത്രില്ലറായിരുന്നുവെങ്കില്‍ തെലുങ്കില്‍ റൊമാന്റിക് നായകനായും സ്റ്റീഫന്‍ എത്തും.
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Lucifer Telugu remake pre-production begins
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.